CNA
കൊച്ചി:
ചലച്ചിത്ര സാംസ്കാരിക സംഘടനയായ മാക്ട വര്‍ഷംതോറും നല്കി വരാറുള്ള പരമോന്നത ബഹുമതിയായ Macta Legend Honour പുരസ്കാര സമര്‍പ്പണം ശനിയാഴ്ച (2/4/22) ഉച്ചക്ക് 12 മണിക്ക് RIFFK യുടെ പ്രധാനവേദിയായ സരിത തീയറ്റര്‍ കോംപ്ലക്സിലെ ഫെസ്റ്റിവല്‍ വേദിയില്‍ വെച്ച് നല്‍കുമെന്ന് മാക്ട ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ സുന്ദര്‍ദാസ് അറിയിച്ചു.
പ്രശസ്ത സംവിധായകന് കെഎസ് സേതുമാധവനെയാണ് മാക്ട ലെജന്‍ഡ് ഹോണര്‍ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും, കോവിഡിന്റെ അതിസങ്കീര്‍ണ്ണമായ പശ്ചാത്തലത്തില്‍ പുരസ്കാര സമര്‍പ്പണം മാറ്റിവയ്ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷമാണ് ഇപ്പോള്‍ ഈ പുരസ്കാരം സമ്മാനിക്കുന്നത്. കെ എസ് സേതുമാധവന്റെ മകന് സന്തോഷ് സേതുമാധവന് RIFFK യുടെ വേദിയില്‍ വെച്ച് കേരളചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത് ബാലകൃഷ്ണന് മാക്ടയുടെ പുരസ്കാരം നല്‍കും.
കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത ശില്പവും ഒരു ലക്ഷം രൂപയുമാണ് പുരസ്കാരം. പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
Online PR - CinemaNewsAgency.Com