എ എസ് ദിനേശ്-
കോഴിക്കോട് :
ഹരീഷ് പേരടി, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്, സെന്തില്‍ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന 'മധുര കണക്ക്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍, പ്രശസ്ത ചലച്ചിത്ര സൂപ്പര്‍ താരം മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
നിഷാ സാരംഗ്, അഞ്ജന അപ്പുക്കുട്ടന്, ദേവരാജന്‍, പ്രദീപ് ബാലന്, രമേശ് കാപ്പാട് എന്നിവരാണ് മറ്റു താരങ്ങള്‍.
എന്‍ എം മൂവീസ്സിന്റെ ബാനറില്‍ നസീര്‍ എന്‍ എം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദോ ഐസക്ക് നിര്‍വ്വഹിക്കുന്നു.
എ ശാന്തകുമാര്‍ കഥ തിരക്കഥ, സംഭാഷണമെഴുതുന്നു.
സംഗീതം- പ്രകാശ് അലക്സാണ്ടര്‍, വത്സന് ശങ്കരന്, എഡിറ്റര്‍- അയൂബ് ഖാന്.
പ്രൊഡക്ഷന്‍ കണ്ട്രോളര്- നിജില്‍ ദിവാകരന്, കല- മുരളി ബേയ്പ്പൂര്‍, മേക്കപ്പ്- സുജിത് പറവൂര്‍, കോസ്റ്റ്യൂം- ചന്ദ്രന് ചെരുവന്നൂര്‍, സ്റ്റില്‍സ്- ഉണ്ണി ആയൂര്‍, ഡിസൈന്‍- സ്കൗട്ട് ഡിസൈന്‍സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രശാന്ത് വി മേനോന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷാജി ഉമ്മന്‍, പ്രൊഡക്ഷന്‍ മാനേജര്‍- നിഷാന്ത് പന്നിയങ്കര.
ഫെബ്രുവരി 20ന് കോഴിക്കോട് ചിത്രീകരണം ആരംഭിക്കും.
പി ആര് ഒ- എ എസ് ദിനേശ്.