CNA
കൊച്ചി:
പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു.
ബീത്രീ എം. കിയേഷന്‍സ് നിര്‍മ്മിക്കുന്ന 'മധുര മനോഹര മോഹം' എന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പത്തനംതിട്ടയിലും പരിസരങ്ങളിലുമായി പൂര്‍ത്തിയായി.
പത്തനംതിട്ട ജില്ലയിലെ ഒരു ഇടത്തരം യാഥാസ്ഥിതിക നായര്‍ കുടുംബത്തെ കേന്ദ്രീകരിച്ച് ഒരു തികഞ്ഞ കുടുംബ കഥയാണ് ഹൃദ്യമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
രെജീഷാ വിജയനും ആര്‍ഷ ബൈജുവമാണ് നായികമാര്‍. 'മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്സ്' എന്ന ചിത്രത്തിലെ നായികയാണ് ആര്‍ഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഷറഫുദ്ദീനാണ് നായകന്.
സൈജു കുറുപ്പ്, വിജയരാഘവന്, അല്‍ത്താഫ് സലിം, ബിജു സോപാനം, സുനില്‍ സുഗത, ബിന്ദു പണിക്കര്‍ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവരുടതാണ് തിരക്കഥ.
സംഗീതം- ഹിഷാം അബ്ദുള്‍ വഹാബ്, ഛായാഗ്രഹണം- ചന്ദ്രു സെല്‍വരാജ്, എഡിറ്റിംഗ്- അപ്പു ഭട്ടതിരി, കലാസംവിധാനം- ജയന് ക്ര്യോണ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍- സന്യൂജ് ഖാന്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍- സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്സ്- സുഹൈല്‍, എബിന് എടവനക്കാട്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷബീര്‍ മലവെട്ടത്ത്.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com