സി എന്‍ എ-
കൊച്ചി:
പ്രണയദിനത്തില്‍ 'മധുരം' എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി.
'ജൂണ്‍' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന് അഹമ്മദ് ഖബീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മധുരം'. ഒരു പ്രണയ കഥയാണ് മധുരം പറയുന്നത്.
'ജോസഫ്', 'പൊറിഞ്ചു മറിയം ജോസ്', 'ചോല' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു ക്രിയേഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്.
ജോജു ജോര്‍ജ്, അര്ജുന് അശോകന്, നിഖിലാ വിമല്‍, ശ്രുതി രാമചന്ദ്രന്, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതിപ്പിക്കുന്നു. കൂടാതെ നൂറോളം മറ്റു താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ആഷിക് ഐമര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
ഛായാഗ്രഹണം- ജിതിന് സ്റ്റാനിസ്ലാസ്, എഡിറ്റിങ്- മഹേഷ് ബുവനെന്തു, ആര്‍ട്ട് ഡയറക്ടര്‍- ദിലീപ് നാഥ്, കോസ്റ്റ്യൂം ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- റോണെക്സ് സേവ്യര്‍, സൗണ്ട് ഡിസൈനര്‍- ധനുഷ് നായനാര്‍, സൗണ്ട് മിക്സ്- വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അതുല്‍ എസ്. ദേവ്.