Editor- MM Kamath
കൊച്ചി:
യുവ താരനിരയുമായി സംവിധായകന് സിദ്ധിഖ് അവതരിപ്പിക്കുന്ന 'മധുരം ജീവാമൃതബിന്ദു' ചിത്രീകരണം തുടങ്ങി.
ഒരു ഇടവേളക്ക് ശേഷം സംവിധായകന് സിദ്ധിഖ് പുതിയ ചിത്രവുമായി മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നു.
ഇത്തവണ സംവിധായകനായിട്ടല്ല, ഒരു പിടി നല്ല കഥകളെ പരിചയപ്പെടുത്തുന്ന അവതാരകന്റെ റോളിലാണ് സിദ്ധിഖ് പ്രത്യക്ഷപ്പെടുന്നത്.
23 ഫീറ്റ് എന്റര്ടൈന്മെന്റ്സ്, സൈന പിക്ച്ചേഴ്സ് എന്നിവയുടെ ബാനറില്‍ അര്ജുന് രവീന്ദ്രന് ആഷിക് ബാവ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'മധുരം ജീവാമൃതബിന്ദു' എന്ന ചിത്രം അവതരിപ്പിക്കുന്നത് സംവിധായകന് സിദ്ധിഖാണ്.
'മണിയറയിലെ അശോകന്', 'നിഴല്‍', 'അനുഗ്രഹീതന്‍ ആന്റണി', 'മറിയം വന്നു വിളക്കൂതി' എന്നീ സിനിമകള്‍ക്ക് ശേഷം സംവിധായകരായ ഷംസു സെയ്ബ, അപ്പു ഭട്ടതിരി, പ്രിന്‍സ് ജോയ്, ജെനിത് കാച്ചപ്പിള്ളി എന്നിവരുടെ നാല് ചിത്രങ്ങളാണ് ഈ ആന്തോളജിയില്‍ ഉള്ളത്.
വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com