സി എന്‍ എ-
കൊച്ചി:
2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക്ക് 'മേജര്‍' എന്ന ചിത്രം 2022 ഫെബ്രുവരി 11ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി സ്ക്രീനിലെത്തുന്നത്.
'ഗൂഡാചാരി' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ശശി കിരണ്‍ ടിക്കയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
നടന് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രം പുറത്തിറങ്ങുക.
ഓഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
ശോഭിത ധൂലിപാലിയ, സായി, പ്രകാശ് രാജ്, രേവതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com