എംഎം കമ്മത്ത്
ഹൈദരാബാദ്:
2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് 'മേജര്‍'.
ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്തത്.
ഹിന്ദിയ്ക്കും തെലുങ്കിനും പുറമെ മലയാളത്തിലും ചിത്രം 2021 ജൂലൈ രണ്ടിന് റിലീസ് ചെയ്യും.
തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി സ്ക്രീനിലെത്തുന്നത്. 'ഗൂഡാചാരി' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ശശി കിരണ്‍ ടിക്കയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
നടന് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
രാജ്യത്ത് 2008ലെ ഭീകരാക്രമണത്തിനിടെ 14 പൗരന്മാരെ രക്ഷിച്ച എന്‍എസ്ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന് വെടിയേറ്റു മരിച്ചത്.
ശോഭിത ധൂലിപാലിയ, സായി, പ്രകാശ് രാജ്, രേവതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Online PR - CNA.