CNA
തിരു:
മലയാളം ഡിജിറ്റല്‍ ടെലിവിഷന്‍ എംപ്ലോയീസ് യൂണിയന് എന്ന പേരില്‍ എല്ലാ വിഭാഗങ്ങളിലെയും തൊഴിലാളികളെ ഉള്‍പ്പെടുത്തികൊണ്ടാണ് പുതിയ യൂണിയന് രുപീകരിച്ചിരിക്കുന്നത്. 28/11/2022 ന് തിരുവനന്തപുരം രാജധാനി ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഫെഫ്ക വൈസ് പ്രസിഡന്റ് ശ്രീ : G S വിജയന് അദ്ധ്യക്ഷനായി.
ഫെഫ്കയെ പ്രതിനിധീകരിച്ച് ഫെഫ്ക വര്‍ക്കിംഗ് സെക്രട്ടറി ശ്രീ.. സോഹന്‍ സീനു ലാല്‍, അംഗ സംഘടനകളുടെ ജനറല്‍ സെക്രട്ടറിമാരായ ഇന്ദ്രന്‍സ് ജയന്, കോളിന്‍സ് ലിയോഫില്‍, ബെന്നി ആര്‍ട്ട് ലൈന്‍, അനീഷ് ജോസഫ്, പ്രദീപ് രംഗന്, മനോജ് ഫിഡാക്, ഉണ്ണി ഫിഡാക്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് പ്രതിനിധികളായി സുധന് പേരൂര്‍കട, രാജീവ് കുടപ്പനകുന്ന് എന്നിവര്‍ പങ്കെടുത്തു.
സംഘടനാരൂപീകരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മലയാളം ഡിജിറ്റല്‍ ടെലിവിഷന്‍ എംപ്ലോയീസ് യൂണിയന്റെ പ്രസിഡന്റായി ശ്രീ: സുരേഷ് ഉണ്ണിത്താന്, ജനറല്‍ സെക്രട്ടറി ശ്രീ:സച്ചിന് കെ ഐബക്ക് , ട്രഷറര്‍ ശ്രീ: സതീഷ് RH എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ഭരണസമതിയെയും തിരഞ്ഞെടുത്തു.
സീരിയല്‍ രംഗത്തെ തൊഴിലാളികള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത യോഗത്തില്‍ അടിയന്തിരമായി സ്ത്രീ സുരക്ഷയ്ക്കായി ICC രൂപീകരിച്ച് പോഷ് ആക്ട് നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണന് പ്രസ്താവിച്ചു.
Online PR - CinemaNewsAgency.Com