CNA
തിരു:
യൂത്ത്/യുവാക്ലബ്ബുകളിലെ യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രശസ്ത നടനും നാടന്‍പാട്ട് കലാകാരനുമായ കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം 2019 വര്‍ഷം മുതല്‍ 'മണിനാദം' എന്ന പേരില്‍ കലാഭവന്‍മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരം നടത്തിവരികയാണ്.
ഈ വര്‍ഷവും കലാഭവന്‍ മണിയുടെ ജന്മനാടായ ചാലക്കുടിയില്‍ വച്ച് സംസ്ഥാനതല മത്സരം സംഘടിപ്പിക്കുകയാണ്.
കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും ജില്ലാതലങ്ങളില്‍ നേരിട്ട് സ്റ്റേജ് മത്സരം നടത്താന്‍ സാധിക്കില്ല.
ജില്ലാതലങ്ങളില്‍ ടീമുകള്‍ നേരിട്ട് സി.ഡി യിലോ പെന്‍ഡ്രൈവിലോ ജില്ലാ ഓഫീസില്‍ പെര്‍ഫോമന്‍സ് വീഡിയോകള്‍ ലഭ്യമാക്കുകയും, ലഭിക്കുന്ന വീഡിയോകളില്‍ നിന്നും ജഡ്ജിംഗ് നടത്തി മികച്ച മൂന്ന് സ്ഥാനക്കാരെ കണ്ടെത്തുകയും ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിനെ സംസ്ഥാനമത്സരത്തില് പങ്കെടുക്കുന്നതിനായി തെരഞ്ഞെടുത്ത് ഹെഡ് ഓഫീസില്‍ അറിയിക്കുകയും വേണം.
ജില്ലാതല മത്സരങ്ങളില്‍ വിജയികളാകുന്ന 1, 2, 3 സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 25,000, 10,000, 5,000 രൂപ വീതം െ്രെപസ്മണിയായി നല്‍കും. സംസ്ഥാന മത്സരത്തില്‍ വിജയികളാകുന്ന 1, 2, 3 സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 1 ലക്ഷം, 75,000, 50,000 രൂ വീതം െ്രെപസ്മണിയായി നല്‍കും.
നിബന്ധനകള്‍ :
* മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 10 ആയിരിക്കണം.
* മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 18 നും 40 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.
* മത്സരത്തിന് അനുവദിക്കുന്ന പരമാവധി സമയം 10 മിനിട്ടാണ്.
* മത്സരത്തിനായി തെരഞ്ഞെടുക്കുന്ന ഗാനങ്ങള്‍ ഏത് പ്രാദേശിക ഭാഷയിലുമാകാം.
* പിന്നണിയില്‍ പ്രീ റിക്കോര്‍ഡഡ് മ്യൂസിക് അനുവദിക്കുന്നതല്ല.
ടീമുകള്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നത് അതാത് ജില്ലയുടെ പേരിലായിരിക്കണം.
* ജില്ലാ ടീമുകളുടെ മാനേജര്‍മാര്‍ അതാത് ജില്ലാ ഓഫീസര്‍മാര്‍ ആയിരിക്കണം.
* വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
* വീഡിയോകള്‍ ലഭ്യമാക്കേണ്ട ഫോര്‍മാറ്റ് (MP4)
* വീഡിയോകള്‍ അതാത് ജില്ലാ യുവജനകേന്ദ്രങ്ങളില്‍ നേരിട്ട് സി.ഡിയിലോ പെന്‍െ്രെഡവിലോ ലഭ്യമാക്കണം.
* ജില്ലാതല മത്സരത്തിനായി നല്കുന്ന വീഡിയയോടൊപ്പം ക്ലബ്ബിന്റെ പേര്, വിലാസം, ഫോണ്‍
നമ്പര്‍ എന്നിവ കൂടി സമര്‍പ്പിക്കണം.
* ലഭ്യമാകുന്ന അപേക്ഷകള്‍ ജഡ്ജിംഗ് നടത്തി ജില്ലയില്‍ മികച്ച ഒരു ടീമിനെ സംസ്ഥാന
മത്സരത്തില്‍ പങ്കെടുപ്പിക്കുന്നു.
* നിലവില്‍ അയയ്ക്കുന്ന വീഡിയോകളുടെ പശ്ചാത്തലത്തില്‍ 'കേരള സംസ്ഥാന യുവജനക്ഷേമ
ബോര്‍ഡ് മണിനാദം 2022' എന്ന് രേഖപ്പെടുത്തിയ ബാനര്‍ ഉണ്ടായിരിക്കണം.
മൂല്യനിര്‍ണ്ണയോപാധികള്‍ :
ആകെ മാര്‍ക്ക് - 100
1. തനിമായാര്‍ന്ന അവതരണം.
2. താളം.
3. ശ്രുതിലയവും, ശബ്ദഭംഗിയും.
4. സാഹിത്യ തനിമ.
5. വിഷയം, താളചേര്ച്ച.
ഫെബ്രുവരി 15 ന് മുമ്പായി എത്തിക്കണം.
വീഡിയോയ്ക്കൊപ്പം ക്ലബിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ കൂടി ലഭ്യമാക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Thiruvananthapuram: 0471 2555740, 9847133866
Kollam: 0474 2798440, 9447408609
Pathanamthitta: 0468 2231938, 9847545970
Alappuzha: 0477 2239736, 9496260067
Kottayam: 0481 2561105, 9446108989
Idukki: 0486 2228936, 9447402042
Ernakulam: 0484 2428071, 9496195108, 8594049930
Thrissur: 0487 2362321, 8078708370
Palakkad: 0491 2505190, 9446100081
Malappuram: 0483 2730120, 9497736356
Kozhikode: 0495 2373371, 9605098243
Wayanad: 0493 6204700, 9605098243
Kannur: 0497 2705460, 9846050559
Kasarkode: 0499 4256219, 9645682799
എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്,
സ്വാമിവിവേകാനന്ദന് യൂത്ത്ഭവന്,
ദൂരദര്ശന് കേന്ദ്രത്തിനു സമീപം,
കുടപ്പനക്കുന്ന് പി.ഒ., തിരുവനന്തപുരം-695 043.
ഫോണ്‍: 0471 - 2733139, 2733602, 2733777
www.ksywb.kerala.gov.in