സി എന്‍ എ-
മുംബൈ:
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍ 'അമേരിക്കി പണ്ഡിറ്റ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക്.
നടന് മാധവനൊപ്പമാണ് മഞ്ജുവിന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം. കഴിഞ്ഞ ദിവസം മമ്മുട്ടി ചിത്രമായ 'ദി പ്രീസ്റ്റിന്റെ പ്രസ് മീറ്റില്‍ തന്റെ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ പുതിയ വാര്‍ത്ത പുറത്തു വന്നത്.
ചലച്ചിത്ര നിരൂപകയും നിരീക്ഷകയുമായ ശ്രീദേവി ശ്രീധറാണ് ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഭോപ്പാലായിരിക്കും ലൊക്കേഷനെന്നും ഉടന്‍ മഞ്ജു ജോയ്ന് ചെയ്യുമെന്നും ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്.
നവാഗതനായ കല്‍പേഷ് ആണ് 'അമേരിക്കി പണ്ഡിറ്റിന്റെ സംവിധായകന്.