എംഎം കമ്മത്ത്
കൊച്ചി:
മോഹന്‍ലാലിനെ നായകനാക്കി 100 കോടി ബജറ്റില്‍ ഒരുങ്ങുന്ന, പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' പെരുന്നാള്‍ റിലീസായി മേയ് 13ന് വേള്‍ഡ് വൈഡ് റിലീസ് ആയി തിയെറ്ററുകളിലെത്തും.
നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യേണ്ടയിരുന്ന ചിത്രം കോവിഡും ലോക്ഡൗണും കാരണം തിയെറ്ററുകള്‍ അടച്ച്പൂട്ടിയതോടെ തിയെറ്ററുകളിലെത്താന് വൈകുകയായിരുന്നു.
പ്രിയദര്‍ശന്റെ സ്വപ്ന ചിത്രമായ 'മരയ്ക്കാറില്‍ സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാര്‍ നാലാമനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
മലയാളത്തിന് പുറമേ മറ്റുഭാഷകളിലും ചിത്രം തിയെറ്ററുകളിലെത്തും. ആന്റണി പെരുമ്പാവൂരിനൊപ്പം ഡോ. റോയ് സി.ജെ, സന്തോഷ് ടി. കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികള്‍.
മലയാളത്തിലെ ആദ്യ ബ്രഹ്മാണ്ഡ ചിത്രത്തില്‍ മോഹന്‍ലാലിനോടൊപ്പം വന്‍താരനിരയാണ് അണിനിരക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്ജ്ജുന്, സുനില്‍ ഷെട്ടി, പ്രഭു, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന് തുടങ്ങിയവരുമുണ്ട്.