MM Kamath
കൊച്ചി:
ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അര്ജുന് അജിത്ത് സംവിധാനം ചെയ്യുന്ന ആദ്യ സിനിമ 'മാരത്തോണി'ലെ രണ്ടാമത്തെ ഗാനം മനോരമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങി. 'കാന്താരി പെണ്ണേ...' എന്ന് തുടങ്ങുന്ന മനോഹരഗാനമാണ് റിലീസായത്.
അര്ജുന് അജിത്തിന്റെ രസകരവും മികവുറ്റതുമായ വരികള്‍ക്ക്, ദീര്‍ഘകാലം സംഗീത സംവിധായകന് ബിജിപാലിന്റെ കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള ബിബിന്‍ അശോകാണ് ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.
മത്തായി സുനിലിന്റെ വേറിട്ട ആലാപന ശൈലിയും കൂടി ചേര്‍ന്നപ്പോള്‍ ഗാനം മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നു. ഗ്രാമത്തിന്റെ ശാലീനത മുഴുവന്‍ ഒപ്പിയെടുത്തിട്ടുള്ള ഫ്രെയിമുകളും പാട്ടിന് മികവ് കൂട്ടാന്‍ സഹായകമായി.
ഈ ഗാന രംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ള സൂര്യ, ബബിജേഷ്, ഉചിത് ബോസ്സ്, ദിപിന് എന്നിവര്‍ പുതുമുഖങ്ങളാണെന്ന് തോന്നിപ്പിക്കാത്ത വിധം തങ്ങള്‍ക്ക് കിട്ടിയ അവസരം ഭംഗിയായി തന്നെ കൈകാര്യം ചെയ്തു.
വിനീത് ശ്രീനിവാസന് പാടിയ 'തൂ മഴയില്‍' എന്നു തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി ഉടനെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മാരത്തോണിന്റെ കഥ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്നേ ഒരു ഷോര്‍ട്ട് ഫിലിം ആയി പുറത്തിറക്കുകയും ഏറെ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.
ഒരു ഗ്രാമത്തില്‍ നടക്കുന്ന രസകരമായ വിവിധ സംഭവങ്ങളെ കോര്‍ത്തിണക്കി രസച്ചരട് മുറിയാതെ ഒരൊറ്റ കഥയാക്കി മാറ്റിയതാണ് 'മാരത്തോണ്‍'.
ഹാസ്യ പശ്ചാത്തലം ആണെങ്കില്‍ കൂടി പ്രണയവും ത്രില്ലറും ഒക്കെ ഉള്‍പ്പെട്ടതാണ് സിനിമ എന്നാണ് സൂചന. ഷാഡോ ഫോക്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനോജാണ് മാരത്തോണ്‍ നിര്‍മ്മിക്കുന്നത്. ആര്.ആര് വിഷ്ണു ഛായാഗ്രഹണവും, അഖില്‍ എ.ആര് ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു.
മുന്‍പ് മാരത്തോണിന്റെ ഷൂട്ടിങ്ങിന് ശേഷം വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ബെല്‍റ്റ്, പുതപ്പുകള്‍ മുതലായവ അലക്കി തേച്ച് സാനിടൈസ്സും ചെയ്ത ശേഷം ഇടപ്പള്ളി മുതല്‍ കുണ്ടന്നൂര്‍ വരെയുള്ള വഴിയോരങ്ങളില്‍ കിടന്നുറങ്ങുന്നവര്‍ക്ക് നല്കി കയ്യടി നേടുകയും ചെയ്തിട്ടുണ്ട് ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
ആര്‍ട്ട്- ക്രിസ്പിന് ചാക്കോ, മേക്കപ്പ്- രാജേഷ് നെന്മാറ, സൗണ്ട് ഡിസൈന്‍- ഗതം ശിവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അഫ്നാസ് ലത്തീഫ്, പ്രൊഡക്ഷന്‍ കോണ്ട്രോളര്- അര്ജുന് ആര് അമ്പാട്ട്, അസ്സോസിയേറ്റ് ഡയറക്ടര്‍- സിജോ ടി രാജു, അസിസ്റ്റന്റ് ഡയറക്ടര്‍സ്- സഞ്ജയ് ശിവന്, ശ്രീജ ബിനീഷ്, അമല്‍ ഷാ, ലിറിക്ക്സ്- അജിത് ബാലകൃഷ്ണന് & അര്ജുന് അജിത്, ഡിഐ കളറിസ്റ്റ്- വൈശാഖ് ശിവ, സ്റ്റുഡിയോ- 1എം2, ഗ്രാഫിക്സ്- ഐവിഎഫ്എക്സ്, കൊറിയോഗ്രഫി- കുര്യന് ബിനോയ്, സ്റ്റില്‍സ്- രാഹുല്‍ എം സത്യന്, പബ്ലിസിറ്റി ഡിസൈന്‍- സനല്‍ പി കെ, വാര്‍ത്താ പ്രചരണം- സുനിത സുനില്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- എംആര്‍ പ്രൊഫഷണല്‍.
Online PR - CinemaNewsAgency.Com