CNA
കൊച്ചി:
ഉണ്ണി മുകുന്ദന് നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'മാര്‍ക്കോ' എന്ന ചിത്രത്തിന്റെ മൂന്നാര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കൊച്ചിയിലേക്ക് ഷിഫ്റ്റായി.
ക്യൂബ്സ് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെരിഫ് മുഹമ്മദും ഉണ്ണി മുകുന്ദന് ഫിലിംസും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ് നിര്‍വ്വഹിക്കുന്നു.
പതിനഞ്ചു ദിവസത്തോളം നീണ്ടുനിന്ന മൂന്നാറിലെ ചിത്രീകരണത്തില്‍ ചിത്രത്തിലെ നിര്‍ണ്ണായകമായ ത്രില്ലര്‍ രംഗങ്ങളാണ് ചിത്രീകരിക്കപ്പെട്ടത്.
ഒന്നരമാസക്കാലം കൊച്ചിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണമുണ്ടാകും.
കൊച്ചി ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ വിദേശ രംഗങ്ങള്‍ ചിത്രീകരിക്കുവാനായി പുറപ്പെടും. ഗ്രീസാണ് മറ്റൊരു ലൊക്കേഷന്‍.
സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, യുക്തിതരേജ, ദിനേശ് പ്രഭാകര്‍, മാത്യു വര്‍ഗീസ്, അജിത് കോശി, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പ്രശസ്ത നടന് ഷമ്മി തിലകന്റെ മകന് അഭിമന്യു തിലകന്, ഇഷാന് ഷൗക്കത്ത് എന്നിവരെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഒപ്പം നിരവധി പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
പൂര്‍ണ്ണമായും ആക്ഷന്‍ ത്രില്ലര്‍, വയലന്‍സ് ചിത്രമായ 'മാര്‍ക്കോസ്' സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രമായിരിക്കും.
ഇന്‍ഡ്യന്‍ സ്ക്രീനിലെ ഏറെ ഹരമായ രവി ബസ്രൂര് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്.
എഡിറ്റിംഗ്- ഷെമീര്‍ മുഹമ്മദ്, കലാസംവിധാനം- സുനില്‍ ദാസ്, മേക്കപ്പ്- സുധി സുരേന്ദ്രന്, കോസ്റ്റ്യൂം ഡിസൈന്‍- ധന്യാ ബാലകൃഷ്ണന്, സ്റ്റില്‍സ്- നന്ദുഗോപാലകൃഷ്ണന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- ബിനു മണമ്പൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വരന്, പ്രൊമോഷന് കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍, മാര്‍ക്കറ്റിംഗ്- 10ജി മീഡിയ, പി ആര് ഒ- എ എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com