CNA
കൊച്ചി:
റാസ് മൂവീസ്, ബി 2 സ്റ്റുഡിയോ എന്നിവര്‍ നിര്‍മ്മിച്ച് മാധ്യമ പ്രവര്ത്തകന് പി മുരളി മോഹന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന 'മീനാക്ഷി' എന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും, ആദ്യ ഗാനവും റിലീസ് ചെയ്തു. 'ആകാശ ഗംഗ ടു' വില്‍ നായികയായി എത്തിയ വീണ നായര്‍ മാധ്യമ പ്രവര്‍ത്തക 'മീനാക്ഷി'യുടെ വേഷത്തില്‍ എത്തുന്നു. ഇന്ദ്രന്‍സ് വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മുഖ്യധാരാ മാധ്യമങ്ങളും നവ മാധ്യമങ്ങളും തമ്മിലുള്ള മത്സരമാണ് ചിത്രത്തിന്റെ പ്രമേയം.
ജിനു വൈക്കത്ത്, കോട്ടയം നസീര്‍, മാമുക്കോയ, വിനോദ് കോവൂര്‍, യവനിക ഗോപാലകൃഷ്ണന്, പാഷാണം ഷാജി, അനീഷ്, അഗസ്റ്റി ആനക്കം പോയില്, അനില്‍ ബേബി, നിസാര്‍, നീന കുറുപ്പ്, അംബിക മോഹന്‍, രശ്മി അനില്‍, ഷൈനി വിജയന്, കുളപ്പുള്ളി ലീല, കവിത, മഞ്ജു സുഭാഷ്, ആഗ്ന, ആന്‍ റോസ് തുടങ്ങി പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സന്തോഷ് വാസുദേവ്, ഗിരീഷ് ആലമ്പാടന്‍, അഗസ്തി ആനക്കാം പോയില്.
ബി കെ ഹരിനാരായണന് എഴുതിയ വരികള്‍ക്ക് രാജേഷ് ബാബു ശൂരനാട് സംഗീതം പകരുന്നു.
ശ്രീനാഥ്, കീര്‍ത്തന എന്നിവരാണ് ഗായകര്‍, ഉണ്ണി കെ മേനോന് ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- രഞ്ജിത്ത് രതീഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സക്കീര്‍ പ്ലാമ്പന്‍, അസോസിയേറ്റ് ഡയറക്ടര്‍- ഷിജു ദേവദാസ്, ആര്‍ട്ട്സ്- ഷിബു മുരിഞ്ഞാപ്പുഴ, മേക്കപ്പ്- സിജിന്‍ കൊടകര, വസ്ത്രാലങ്കാരം- ദേവദാസ് മണ്ടൂര്‍,
ആക്ഷന്‍- ബ്രൂസിലി രാജേഷ്, കൊറിയോ ഗ്രാഫി- കരുണ്‍ ചൗധരി, പ്രൊഡക്ഷന്‍ എക്സികുട്ടീവ്- ഷാന്‍ വടകര, സ്റ്റില്‍സ്- കാഞ്ചന്, പരസ്യകല- മനോജ് ഡിസൈന്‍, വിതരണം- ബി ടു സ്റ്റുഡിയോ.
'മീനാക്ഷി'യുടെ ചിത്രീകരണം മാര്‍ച്ച് പതിനൊന്നിന് കൊച്ചിയില്‍ ആരംഭിക്കും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com