CNA
കൊച്ചി:
തമിഴ് താരം കതിര്, ഷൈന്‍ ടോം ചാക്കോ, ഹക്കീം ഷാ, ശ്രീകാന്ത് മുരളി, ആന്റണി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി 'വികൃതി' എന്ന ചിത്രത്തിനു ശേഷം എംസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മീശ'.
എ എച്ച് സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജീര്‍ ഗഫൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് രാജന് നിര്‍വ്വഹിക്കുന്നു.
സംഗീതം- സൂരജ് എസ് കുറുപ്പ്, എഡിറ്റിംഗ്- മനോജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രവീണ്‍ ബി. മേനോന്, കലാസംവിധാനം- മഹേഷ്, കോസ്റ്റ്യൂംസ്- സമീറ സനീഷ്, പി ആര് ഒ- എ എസ് ദിനേശ്.