CNA
കൊച്ചി:
സൂപ്പര്‍ ഹിറ്റായ 'മന്ദാകിനി' എന്ന ചിത്രത്തിനു ശേഷം സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന് നിര്‍മിക്കുന്ന
'മേനേ പ്യാര് കിയാ' എന്ന റോംകോം ത്രില്ലര്‍ എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍, മോഷന്‍ ടീസര്‍ റിലീസായി.
നവാഗതനായ ഫൈസല്‍ ഫസിലുദീന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കു പുറമെ തമിഴ് താരങ്ങളും
അഭിനയിക്കുന്നു.
സംവിധായകന് ഫൈസല്‍ ഫസിലുദീന്‍, ബില്‍കെഫ്ല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഡോണ്‍ പോള്‍ പി നിര്‍വ്വഹിക്കുന്നു.
സംഗീതം- അജ്മല്‍ ഹസ്ബുള്ള, എഡിറ്റിംഗ്- കണ്ണന് മോഹന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ശിഹാബ് വെണ്ണല, ആര്‍ട്ട്- സുനില്‍ കുമാരന്, മേക്കപ്പ്- ജിത്തു പയ്യന്നൂര്‍, കോസ്റ്റ്യൂംസ്- അരുണ്‍ മനോഹര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, സംഘട്ടനം- കലൈ കിങ്സണ്‍, പ്രൊജക്റ്റ് ഡിസൈനര്‍- സൗമ്യത വര്‍മ്മ, ഡി ഐ- ബിലാല്‍ റഷീദ്, ഡിസ്ട്രിബൂഷന്‍ ഹെഡ്- പ്രദീപ് മേനോന്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com