സി എന്‍ എ-
കൊച്ചി:
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പേരിട്ടു 'മ്യാവൂ'. ദുബായിയുടെ അതിര്‍ത്തി പ്രദേശത്ത് ചിത്രീകരണം തുടരുന്ന സിനിമയില്‍ സൗബിന് ഷാഹിര്‍ മമ്താമോഹന്ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ രചനയില്‍ ദുബായിയുടെ പശ്ചാത്തലത്തില്‍ ഗൗരവ പ്രാധാന്യമുള്ളൊരു കുടുംബകഥയാണ് പറയുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന മ്യാവു എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.