Editor: MM Kamath
കൊച്ചി:
ഉണ്ണി മുകുന്ദന് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നടന് ഉണ്ണി മുകുന്ദന് ആദ്യമായി നിര്‍മ്മിച്ച് നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'മേപ്പടിയാന്' എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.
ചിത്രത്തില്‍ അഞ്ജു കുര്യന് ആണ് നായികയായി എത്തുന്നത്. സൈജു കുറുപ്പ്, അജു വര്‍ഗീസ്, മേജര്‍ രവി, കോട്ടയം രമേശ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, വിജയ് ബാബു, വിപിന്‍ ജോര്‍ജ്, നിഷ സാരംഗ്, ശ്രീജിത്ത് രവി, കുണ്ടറ ജോണി, ആര്യ, കൃഷ്ണപ്രസാദ്, പോളി വല്സന്, ശങ്കര്‍ രാമകൃഷ്ണന്, അപര്‍ണ ജനാര്ദ്ദനന്, കുണ്ടറ ജോണി, ജോഡി പൂഞ്ഞാര്‍, മനോഹരിയമ്മ, തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ചായാഗ്രഹണം നീല്‍ ഡി കുഞ്ഞ നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ സംഗീത സംവിധായകന് രാഹുല്‍ സുബ്രഹ്മണ്യനാണ്. വിജയ് യേശുദാസ്, നിത്യ മാമന്, കാര്‍ത്തിക് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, സംഗീതം- രാഹുല്‍ സുബ്രഹ്മണ്യം, ചിത്രസംയോജനം- ഷമീര്‍ മുഹമ്മദ്, കലാസംവിധാനം- സാബു മോഹന്‍, വാര്‍ത്ത പ്രചരണം- എ എസ്
ദിനേശ്.
.
Online PR - CNA.