Editor - MM Kamath
കൊച്ചി:
മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന 'മേരീ ആവാസ് സുനോ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. 'ക്യാപ്റ്റന്‍', 'വെള്ളം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മേരീ ആവാസ് സുനോ'.
യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് ചിത്രം നിര്‍മിക്കുന്ന ചിത്രത്തില്‍ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം.
മഞ്ജു വാര്യര്‍ക്കും ജയസൂര്യക്കും പുറമേ ചിത്രത്തില്‍ ശിവദയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
ജോണി ആന്റണി, സുധീര്‍ കരമന, ജി.സുരേഷ് കുമാര്‍, സോഹന്‍ സീനുലാല്‍, ഗൗതമി, ദേവി അജിത്, മിഥുന് എ.ഇ. എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.
ഛായാഗ്രഹണം- വിനോദ് ഇല്ലംപള്ളി, കോ. പ്രൊഡ്യൂസേഴ്സ്- വിജയകുമാര്‍ പാലക്കുന്ന്, ആന്‍ സരിഗ.
ബി.കെ ഹരിനാരായണന് എഴുതിയ വരികള്‍ക്ക് എം.ജയചന്ദ്രന് സംഗീതം പകരുന്നു. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഹരിചരണ്‍, സന്തോഷ്കേശവ്, ജിതിന് രാജ്, ആന്‍ ആമി എന്നിവര്‍.
എഡിറ്റിങ്- ബിജിത് ബാല, പ്രൊജക്ട് ഡിസൈനര്‍- ബാദുഷ എന്‍.എം, ക്യാമറ- സെക്കന്റ് യൂണിറ്റ് നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിത്ത് പിരപ്പന്‍കോട്, മേക്കപ്പ്- പ്രദീപ് രംഗന്, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ. സൗണ്ട് ഡിസൈന്‍- അരുണ്‍ വര്‍മ്മ, പശ്ചാത്തലസംഗീതം- യാക്സണ്‍ ഗ്യാരി പെരേര, നേഹ നായര്‍.
വിഎഫ്എക്സ്- നിഥിന് റാം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിബിന്‍ ജോണ്‍, സ്റ്റില്‍സ്- ലെബിസണ്‍ ഗോപി, ഡിസൈന്‍- താമിര്‍ ഓകെ, അസോസിയേറ്റ് ഡയറക്ടേഴ്സ്- വിഷ്ണു രവികുമാര്‍, ഷിജു സുലൈഖ ബഷീര്‍, അസിസ്റ്റന്റ് ഡയറക്ടേര്‍- എം. കുഞ്ഞാപ്പ.
തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എന്നും. ചിത്രത്തിന്റെ അവസാനഘട്ട മിനുക്കുപണികളിലാണ് എന്ന് സംവിധായകന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
Online PR - CinemaNewsAgency.Com