CNA
കൊച്ചി:
ഡയാന ഹമീദ്, കാര്‍ത്തിക് രാമകൃഷ്ണന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുന് ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മേരി ക്രിസ്മസ്' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.
അമല്‍ നൗഷാദ് എഴുതിയ വരികള്‍ക്ക് സഞ്ജയ് പ്രസന്നന് സംഗീതം പകര്‍ന്ന് ഹരിചരണ്‍ ആലപിച്ച 'ചുമ്മാതെ ചൂളം വിളിച്ചു...' എന്നാരംഭിക്കുന്ന ലിറിക്കല്‍ വീഡിയോ ഗാനമാണ് റീലിസായത്.
ജെയിംസ് ഏലിയാസ്, ജയരാജ് വാര്യര്‍, രാജ് കലേഷ്, മാല പാര്‍വ്വതി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
കോമള ഹരി പിക്ചേഴ്സിന്റെ ബാനറില്‍ കോമള ഹരി, എസ് ഹരി ഭാസ്ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു നിര്‍വ്വഹിക്കുന്നു.
സംവിധായകന് മിഥുന് ജ്യോതി തന്നെയാണ് എഡിറ്റര്‍. ഗാന രചന- അമല്‍ നൗഷാദ്, ഡോക്ടര്‍ ദേവീക പി, സംഗീതം- സഞ്ജയ് പ്രസന്നന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ദിനേശ് കുമാര്‍ ടി സി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അരുണ്‍ മോഹന്‍, മേക്കപ്പ്- ദേവദാസ് ചമ്രവട്ടം, വസ്ത്രാലങ്കാരം- സത്യ കെ ശ്രീകാന്ത്, സ്റ്റില്‍സ്- രാഗൂട്ടി എസ്, അസോസിയേറ്റ് ഡയറക്ടര്‍- അബ്സര്‍ ടൈറ്റസ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com