CNA
കൊച്ചി:
ഡയാന ഹമീദ്, കാര്‍ത്തിക് രാമകൃഷ്ണന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുന് ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
'മേരി ക്രിസ്മസ്' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി.
ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ജെയിംസ് ഏലിയാസ്, ജയരാജ് വാര്യര്‍, രാജ് കലേഷ്, മാല പാര്‍വ്വതി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
കോമള ഹരി പിക്ചേഴ്സിന്റെ ബാനറില്‍ കോമള ഹരി,എസ് ഹരി ഭാസ്ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു നിര്‍വ്വഹിക്കുന്നു.
സംവിധായകന് മിഥുന് ജ്യോതി തന്നെയാണ് എഡിറ്റര്‍. ഗാന രചനഅമല് നൗഷാദ്, ഡോക്ടര്‍ ദേവീക പി, സംഗീതം- സഞ്ജയ് പ്രസന്നന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ദിനേശ് കുമാര്‍ ടി സി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അരുണ്‍ മോഹന്‍, മേക്കപ്പ്- ദേവദാസ് ചമ്രവട്ടം, വസ്ത്രാലങ്കാരം- സത്യ കെ ശ്രീകാന്ത്, സ്റ്റില്‍സ്- രാഗൂട്ടി എസ്, അസോസിയേറ്റ് ഡയറക്ടര്‍- അബ്സര്‍ ടൈറ്റസ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com