Editor- MM Kamath
കൊച്ചി:
മലയാള സിനിമാ നിര്‍മ്മാതാവായി ബോളിവുഡ് സിനിമാ താരം ജോണ്‍ എബ്രഹാം.
അഭിനേതാവിന് പുറമേ നിര്‍മ്മാതാവായും താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ ഇതിന് മുന്‍പും എത്തിയിരുന്നെങ്കിലും, ഇപ്പോഴിതാ മലയാള സിനിമാ നിര്‍മ്മാണ രംഗത്ത് ചുവടുറപ്പിക്കുക്കകയാണ് ജോണ്‍ എബ്രഹാം.
കഴിഞ്ഞ ദിവസം മൈസൂരില്‍ ചിത്രീകരണമാരംഭിച്ച 'മൈക്ക്' എന്ന ചിത്രമാണ് ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്നത്. ജോണ്‍ എബ്രഹാമിന്റെ ഉടമസ്തതയിലുള്ള ജെഎ എന്റര്ടെയിന്മെന്റ്സ് എന്ന ബാനറാണ് സിനിമ നിര്‍മ്മിക്കുന്നത്.
'മൈക്കിന്റെ സംവിധായകന് വിഷ്ണു പ്രസാദാണ്. ആഷിക് അക്ബര്‍ അലിയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം- രണദേവ്.
നവാഗതാനായ രഞ്ജിത്ത് സജീവന്, അനശ്വര രാജന് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിക്കുന്നത്.
കൂടാതെ ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്, അഭിറാം, സിനി അബ്രഹാം എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കട്ടപ്പന, വൈക്കം, ധര്‍മ്മശാല എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു പ്രധാന ലൊക്കേഷനുകള്‍.
Online PR - CinemaNewsAgency.Com