CNA
കൊച്ചി:
സൂപ്പര്‍ ഹിറ്റായ 'രാക്ഷസന്' എന്ന ചിത്രത്തിനു ശേഷം ആക്സസ് ഫിലിം ഫാക്ടറി അവതരിപ്പിക്കുന്ന 'മിറല്‍' എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധേയമായി.
ഒരു ഇടവേളക്ക് ശേഷം നടന് ഭരത് നായകനാകുന്ന ഈ ചിത്രത്തില്‍ വാണി ഭോജന് നായികയാവുന്നു.
എം ശക്തിവേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ കെ എസ് രവികുമാര്‍, മീരാകൃഷ്ണന്‍, രാജ്കുമാര്, കാവ്യ അറിവുമണി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ആക്സസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ജി ഡില്ലി ബാബുവും യുലിന്‍ പ്രോഡക്ഷന്‍സ് ബാനറില്‍ അഖില്‍, ആഷിക് എന്നിവരും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാല നിര്‍വ്വഹിക്കുന്നു.
സംഗീതം- പ്രസാദ് എസ്.എന്‍,എഡിറ്റര്‍- കലൈവാനന്‍ ആര്, കല- മണികണ്ഠന് ശ്രീനിവാസന്, ആക്ഷന്‍ കൊറിയോഗ്രഫി- ഡേയ്ഞ്ചര്‍ മണി, സൗണ്ട് ഡിസൈര്‍- സച്ചിന് സുധാകരന്, ഹരിഹരന് എം, കോസ്റ്റ്യൂം ഡിസൈനര്‍- ശ്രീദേവി ഗോപാലകൃഷ്ണന്, വസ്ത്രാലങ്കാരം- എം മുഹമ്മദ് സുബൈര്‍, മേക്കപ്പ്- വിനോദ് സുകുമാരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എസ് സേതുരാമലിംഗം, സ്റ്റില്‍സ്- ഇ രാജേന്ദ്രന്.
അഖില്‍, ആഷിക് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫ്ളമിംഗോ ബ്ലൂസ് 'മിറല്‍' നവംബര്‍ പതിനൊന്നിന് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com