Editor - MM Kamath
കൊച്ചി:
'ഒടിയന്' എന്ന സൂപ്പര്‍ ഹിറ്റ് ഫാന്റസി ഡ്രാമ ചിത്രത്തിനു ശേഷം വീണ്ടും മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലും സംവിധായകന് വി.എ. ശ്രീകുമാര്‍ മേനോനും ഒന്നിക്കുന്നു ചിത്രമാണ് 'മിഷന് കൊങ്കണ്‍'.
2020 സെപ്റ്റംബറിലാണ് സംവിധായകന് വി.എ. ശ്രീകുമാര്‍ 'മിഷന് കൊങ്കണിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.
ഹിന്ദിയിലും മലയാളത്തിലുമായിട്ടാകും ചിത്രം ഒരുക്കുക. പേര് സൂചിപ്പിക്കുന്നതുപോലെ കൊങ്കണ്‍ റെയില്‍വെ ആണ് സിനിമയ്ക്ക് പശ്ചാത്തലമാവുന്നത്. മാപ്പിള ഖലാസികളുടെ സാഹസിക ജീവിത കഥയാണ് 'മിഷന് കൊങ്കണ്‍' പറയുന്നത്.
ചിത്രത്തില്‍ ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജിതേന്ദ്ര താക്കറെ, ശാലിനി താക്കറെ, കമാല്‍ ജെയിന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
'ഫ്രാന്‍സിസ് ഇട്ടിക്കോര', 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി', 'മാമ ആഫ്രിക്ക' തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനായ പ്രമുഖ സാഹിത്യകാരനും ദീര്‍ഘകാലം റെയില്‍വെയില്‍ ഉദ്യോഗസ്ഥനായിരുന്ന ടി ഡി രാമകൃഷ്ണന്റേതാണ് രചന.
'മനുഷ്യാത്ഭുതമാണ് ഖലാസി. മലബാറിന്റെ തീരങ്ങളില്‍ നിന്നും ലോകമെമ്പാടും പരന്ന പെരുമ. ശാസ്ത്രത്തിനും ഗുരുത്വാകര്‍ഷണ നിയമങ്ങള്‍ക്കും വിവരിക്കാനാവാത്ത ബലതന്ത്രം. ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകര്‍ക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം, മലബാറിന്റെ അഭിമാനമായ മാപ്പിള ഖലാസികള്‍ പരാജയപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.' എന്നാണ് 2020 സെപ്റ്റംബറില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ശ്രീകുമാര്‍ മേനോന് അറിയിച്ചിരുന്നത്.
ഹോളിവുഡ് ടെക്നീഷ്യന്മാരുടെ നേതൃത്വത്തിലാവും ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം. രത്നഗിരി, ഡല്‍ഹി, ഗോവ, ബേപ്പൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായാണ് നേരത്തെ ലൊക്കേഷനുകള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലം ഇക്കാര്യത്തില്‍ മാറ്റം വരുത്തിയോ എന്ന കാര്യം അറിവായിട്ടില്ല.
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ പ്രമുഖ താരങ്ങളാവും ചിത്രത്തില്‍ അണിനിരക്കുകയെന്നും ബാക്കി താരനിര പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് പ്രഖ്യാപന സമയത്ത് വി എ ശ്രീകുമാര്‍ അറിയിച്ചിരുന്നത്.
Online PR - CinemaNewsAgency.Com