സി എന്‍ എ-
കൊച്ചി:
സാന്‍ഷി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷിജു പനവൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹ്രസ്വചിത്രം 'മോഹനന് കോളേജ്' പ്രേക്ഷകരുടെ അംഗീകാരവും വിജയ തരംഗവും സൃഷ്ടിക്കുക്കുകയാണ്.
ഇതിനോടകം നിരവധി ദേശീയ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റുവലുകളില്‍ പങ്കെടുത്ത ഈ മോഹനന് കോളേജ് ഒട്ടേറെ പുരസ്കാരങ്ങള്‍ കരസ്ഥമാക്കി കഴിഞ്ഞു.
സുഹൃദ് ബന്ധങ്ങളിലെ ചതിക്കുഴികള്‍ തുറന്ന് കാട്ടുന്ന ഈ ചിത്രം ഓറഞ്ച് മീഡിയ യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്യതത്.
യൂട്യൂബ് ട്രെന്‍ഡിംഗായ ഈ ചിത്രത്തില്‍ ഷിജു പനവൂര്‍, അപര്‍ണ നായര്‍, സന്തോഷ് തലയല്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു.
ഛായാഗ്രഹണം- സമീര്‍ ഇല്യാസ്, എഡിറ്റര്‍- ഹരി രാജഗൃഹ, അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ സി, ബിജിഎം- സനില്‍ ജോര്‍ജ്, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്- രാജേഷ് അമ്മ മിഷന്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.