CNA
കൊച്ചി:
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രത്തിന്റെ ചിത്രീകരണം ജനുവരി പത്തിന് രാജസ്ഥാനില്‍ ആരംഭിക്കുന്നു
മോഹന്‍ ലാലിന്റെ ഒഫിഷ്യല്‍ പേജിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോണ്‍ ആന്റ് മേരി ക്രിയേറ്റീവിന്റെ ബാനറിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
സെഞ്ചറി കൊച്ചുമോനും കെ.സി. ബാബുവിന്റെ ഉടമസ്ഥതയിലുള്ള (ബേബി മറൈന്‍ ഗ്രൂപ്പ്) മാക്സ് ലാബും ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്.
ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പേരുള്‍പ്പടെയുള്ള മറ്റു വിശദാംശങ്ങള്‍ അധികം വൈകാതെ നല്‍കുമെന്ന് നിര്‍മ്മാതാക്കളില്‍ ഒരാളായ സെഞ്ച്വറി കൊച്ചുമോന് പറഞ്ഞു.
ഒറ്റ ഷെഡ്യൂളില്‍ എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നില്ക്കുന്ന ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com