CNA
കൊച്ചി:
'സംഘി'യും 'സുഡാപ്പി' യും 'കൃസംഘി'യും കുടുംബങ്ങള്‍ സമേതം പുതുവര്‍ഷനാളില്‍ ഒത്തുചേരുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് പികെ സുനില്നാഥ് കഥയും തിരക്കഥയും സംഭാഷണവും എഴുതി നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന 'മുറിവുകള്‍ പുഴയാകുന്നു' എന്ന സിനിമ പറയുന്നത്.
പ്രശസ്ത ഛായാഗ്രാഹകനായ കെ പി നമ്പ്യാതിരിയാണ് ചിത്രത്തിന്റെ ഛായാഗ്രണം. മോജി ടി വര്‍ഗീസ് ആണ് ചിത്രസംയോജകന്‍.
സംഗീതസംവിധാനം- ഡോ: സാം കടമ്മനിട്ട, കലാസംവിധാനം- പ്രമോദ് കൂരമ്പാല, സജി, ഗ്ലാറ്റന്‍ പീറ്റര്‍ തുടങ്ങിയവര്‍ ചേര്‍ന്നു നിര്‍വഹിച്ചിരിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഷീബ സുനില്നാഥ്.
വി കെ ഉണ്ണികൃഷ്ണനാണ് അസോസിയേറ്റ് ഡയറക്ടര്‍.
ചഞ്ചല്‍ സേതുപര്വതിയാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍.
സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കണ്ടെത്തിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ള 37 ഓളം പുതുമുഖങ്ങളെ ഡോ: ചന്ദ്രദാസന്‍ ലോകധര്‍മ്മിയുടെ നേതൃത്വത്തില്‍ വൈപ്പിന്‍ നായരമ്പലത്തെ നാടകവീട്ടില്‍ അഞ്ചു നാള് പരിശീലന കളരിയില്‍ സജ്ജമാക്കിയ ശേഷമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം.
കൊറോണ കാലത്തിനു മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഒട്ടേറെ പ്രതിസന്ധികളെ അഭിമുഖീകരിച്ച് അതിജീവിച്ചാണ് ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തുന്നത്.
പരമ്പരാഗത സിനിമ സങ്കല്പ്പങ്ങളില് നിന്നും മാറി നടന്ന് പ്രേക്ഷകന്റെ ആസ്വാദനക്ഷമതയെ മാറ്റി ചിന്തിപ്പിക്കുന്നതിനു വേണ്ടിയുള്ള എളിയ ചലച്ചിത്രശ്രമം കൂടിയാണിതെന്ന് എഴുത്തുകാരനും സംവിധായകനുമായ പി കെ സുനില്നാഥ് പറയുന്നു.
മൂന്നു പതിറ്റാണ്ടിനപ്പുറം ദൃശ്യമാധ്യമ രംഗത്ത് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി സജീവമായി നില്‍ക്കുന്നതിന്റെ പ്രഥമ ഫീച്ചര്‍ സിനിമ സംരംഭമാണ് മുറിവുകള്‍ പുഴയാകുന്നു.
Online PR - CinemaNewsAgency.Com