CNA
കൊച്ചി:
പ്രശസ്ത വിമര്ശകന് അഡ്വ: ജയശങ്കറിന്റെ FB പേജിലൂടെ 'നിപ്പ'യുടെ ആറാമത് പോസ്റ്റര്‍ പുറത്തിറങ്ങി.
'നിപ'യുടെ കഥയെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ ഒന്നും പറയുന്നില്ലെങ്കിലും ഈ സിനിമയില്‍ ശക്തമായ ഒരു പോലീസ് അന്വേഷണം ഉണ്ടെന്നാണ് ആദ്യ പോസ്റ്ററുകള്‍ സൂചന നല്‍കുന്നത്.
ഒട്ടേറെ സത്യസന്ധരായ പോലീസ് കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുണ്ടാകാം.
പോലീസ് തലപ്പത്ത് ഒട്ടേറെ ചര്‍ച്ച ചെയ്യാവുന്ന ഒരു പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തിറക്കിയത്.
കേരളത്തിലെ ആദ്യ വനിത IPS ശ്രീലേഖ അടുത്തയിടെയാണ് ADGP റാങ്കില്‍ പെന്‍ഷനായത്. എന്നാല്‍ സേനയില്‍ നിന്നും പിരിഞ്ഞ അവര്‍ നല്കിയ ഒരു പരാതി സ്ഥലം SHO പരിഗണിക്കാതിരുന്നത് അടുത്തയിടെ വാര്‍ത്തയായിരുന്നു.
സംസ്ഥാനത്തെ ആദ്യ വനിതാ പോലീസ് മേധാവിയായി ബിന്ദിയ IPS എത്തേണ്ടതായിരുന്നു. അതിന് ഒരു കാരണമുണ്ട്. അത് 'നിപ്പ' റിലീസിന് ശേഷം പ്രേക്ഷകര്‍ക്ക് മനസ്സിലാകും.
ഇപ്പോള്‍ കളറിങ്ങ് ജോലികള്‍ നടന്നുകൊണ്ടിരിക്കുന്നു. പ്രമുഖ കളറിസ്റ്റ് മഹാദേവനാണു ഈ ചിത്രത്തിന്റെ കളറിസ്റ്റ്.
ബിന്ദിയ IPS ആയി വേഷമിടുന്നത് നടി ഷീലാ കുര്യനാണ്. തിരക്കഥ, സംവിധാനം ബെന്നി ആശംസ. വാര്‍ത്താവിതരണം- എബ്രഹാം ലിങ്കണ്.