Editor- MM Kamath
അട്ടപ്പാടി:
സംസ്ഥാന സര്‍ക്കാരിന്റെ പ്രേത്യേക ജൂറി പരാമര്‍ശത്തിനര്‍ഹയായ അട്ടപ്പാടിയുടെ സ്വന്തം വാനമ്പാടി ശ്രീമതി നഞ്ചിയമ്മയെ 'സിഗ്നേച്ചര്‍' സിനിമയുടെ സംവിധായകന് മനോജ് പാലോടന്റെ നേതൃത്വത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സിനിമ ലോക്കേഷനില്‍ അനുമോദിച്ചു.
തദവസരത്തില്‍ അട്ടപ്പാടിയുടെ തനിമ വിളിച്ചോതുന്ന ഒരു നാടന്‍പാട്ട് പാടി നഞ്ചിയമ്മ ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
സാന്‍ജോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ലിപിന്‍ പോള്‍ അക്കര, അരുണ്‍ വര്‍ഗ്ഗീസ് തട്ടില്‍, ജെസ്സി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയത് ഫാ. ബാബു തട്ടില്‍ സി. എം. ഐയും ഛായാഗ്രഹണം നിര്‍വഹിക്കുന്നത് എസ്. ലോവലുമാണ്.
തിരക്കേറിയ ജീവിത സാഹചര്യത്തില്‍ അനാഥത്വത്തിന്റെയും ഒറ്റപെടലിന്റെയും നേര്കാഴ്ച്ചയായ ഒരു വേഷത്തിലൂടെ ശ്രീമതി നഞ്ചിയമ്മയുടെ കഥാപാത്രം 'പൊട്ടിയമ്മ' ഒരേ സമയം ചിലരുടെ അത്ഭുതത്തിനും മറ്റ് ചിലരുടെ പരിഹാസത്തിനും വളരെ ചുരുക്കം പേര്‍ക്ക് അത്താണിയുമാകുന്നുണ്ട്.
അട്ടപ്പാടിയിലെ ജീവിതം പറയുന്ന 'സിഗ്നേച്ചര്‍' അട്ടപ്പാടിയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.
പ്രോജക്ട് ഡിസൈനര്‍- നോബിള്‍ ജേക്കബ്, ക്രിയേറ്റീവ് ഡയറക്ടര്‍- നിസാര്‍ മുഹമ്മദ്, എഡിറ്റിങ്- സിയാന് ശ്രീകാന്ത്, മേക്കപ്പ്- പ്രദീപ് രംഗന്, ആര്‍ട്ട് ഡയറക്ടര്‍- അജയ് അമ്പലത്തറ, കോസ്റ്റ്യൂം ഡിസൈനര്‍- സുജിത്ത് മട്ടന്നൂര്‍, സ്റ്റില്‍സ്- അജി മസ്കറ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രവീണ്‍ ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍- വിനു വി ദേവന്, അസോസിയേറ്റ് ക്യാമറമാന്- ശ്യാം അമ്പാടി, ഡിസൈനിങ്ങ്- ആന്റണി സ്റ്റീഫന്‍, വാര്‍ത്താപ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com