സി എന്‍ എ-
കൊച്ചി:
കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്ജ്, നിമിഷ സജയന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'നായാട്ട്' എന്ന ചിത്രത്തിന്റെ ട്രെയ്ലര് റിലീസായി.
ഗോള്‍ഡ് കോയിന് മോഷന്‍ പിക്ച്ചേഴ്സ് കമ്പനി, ഇന്‍ അസോസിയേഷന് വിത്ത് മാര്ട്ടിന് പ്രക്കാട്ടിന് ഫിലിംസ് ബാനറില്‍ രഞ്ജിത്ത്, പി എം ശശിധരന് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് നിര്‍വ്വഹിക്കുന്നു.
ജോസഫ് ഫെയിം ഷാഹി കബീല്‍ തിരക്കഥ സംഭാഷണമെഴുതുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു. എഡിറ്റിംങ്- മഹേഷ് നാരായണന്.
ലൈന്‍ പ്രൊഡ്യുസര്‍- ബിനീഷ് ചന്ദ്രന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സബീര്‍ മലവെട്ടത്ത്, കല- ദിലീപ് നാഥ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറസനീഷ്, സൗണ്ട്- അജയന് അടാട്ട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷറഫ്, സ്റ്റില്‍സ്- അനൂപ് ചാക്കോ, പരസ്യക്കല- ഓള്‍ഡ് മോങ്കസ്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.