CNA
കൊച്ചി:
പഴമയുടെ സംഗീത പെരുമയില്‍ പുതുമയുടെ വസന്തം തീര്‍ക്കാന്‍ അനുരാഗ മധുചഷകവുമായി 'നീലവെളിച്ചം'.
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാര്‍ഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം, റിമ കല്ലിങ്കലിന്റെ ജന്മദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്തു.
കാലാതീതമായി സംഗീത മനസ്സുകളിലൂടെ പകര്‍ന്ന് ഇന്നും മറയാതെ കളിയാടുന്ന പ്രതിഭകളായ എം എസ് ബാബുരാജ് പി ഭാസ്ക്കരന്‍ ടീമിന്റെ ഹൃദ്യ ഗാനമായ 'അനുരാഗ മധുചഷകം', ഇന്നിന്റെ അലങ്കാരത്തോടെ അവതരിപ്പിക്കുന്ന ഗാനമാണ് റിലീസായത്.
ബിജിബാല്‍, റെക്സ് വിജയന് എന്നിവരുടെ നേതൃത്വത്തില്‍ വാനമ്പാടിയായ കെ എസ് ചിത്ര ഈ ഗാനം ആലപിച്ചിരിക്കുന്നു.
1964-ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ വിന്‍സന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത് മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് 'നീലവെളിച്ചം'.
ഗിരീഷ് ഗംഗാധരന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റര്‍ സൈജു ശ്രീധരനാണ്. ബിജിബാലും റെക്സ് വിജയനും ചേര്‍ന്ന് സംഗീതം നല്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര്- ബെന്നി കട്ടപ്പന, കല- ജ്യോതിഷ് ശങ്കര്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്.
'മായാനദി', 'വൈറസ്', 'നാരദന്' എന്നി ചിത്രങ്ങള്‍ക്കും ശേഷം ടൊവിനോ-ആഷിഖ് ടീം ഒരുക്കുന്ന ചിത്രമാണ് 'നീലവെളിച്ചം'.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com