CNA
കൊച്ചി:
ടാക്സി കാറില്‍ സഫാരിയിട്ട് കൂളിംഗ് ഗ്ലാസ് ധരിച്ച് കയ്യില്‍ എരിയുന്ന റോത്തമന്സും പുകച്ച് അത്തറിന്റെ രൂക്ഷഗന്ധവുമായി വന്നിറങ്ങുന്ന മലയാളിയെ അസൂയയോടെ മാത്രം നോക്കി നിന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.
അവന്റെ പെട്ടി പൊട്ടിക്കുമ്പോള്‍ എന്തെങ്കിലും കിട്ടും എന്നു മോഹിച്ച ദിനങ്ങള്‍...
ഒരു ഷര്‍ട്ട് പീസ് അല്ലെങ്കില്‍ ഒരു ലുങ്കി.
ഒരിക്കലും പുകവലിച്ചിട്ടാത്തവന് പോലും ഒരു റോത്തമന്സിനായി നിന്ന ദിനങ്ങള്‍...
ദേഹത്തടിച്ച സ്പ്രേയുടെ മണം പോകാതിരിക്കാന്‍ കുളിക്കാന്‍ മടിച്ച മലയാളി.
പത്താം ക്ലാസ് പോലും പഠിച്ചിട്ടില്ലാത്ത ഗള്ഫ്കാരന് PGക്കാരി സുന്ദരിക്കുട്ടിയെ പ്രായം നോക്കാതെ കെട്ടിച്ചു കൊടുത്ത കാലം...
എന്നാല്‍ ഇതിന് ഒരു മറുവശം...
ഗള്‍ഫില്‍ എത്തുന്ന ദിവസം മുതല്‍ അടുത്ത അവധിക്ക് നാട്ടില്‍ പോകുമ്പോള്‍ കൊണ്ടുപോകാനുള്ള സാധനങ്ങള്‍ ഓഫറില്‍ വാങ്ങി ക്യാമ്പിന്റെ ഡോര്‍മെറ്ററിയിലെ പെട്ടിയില്‍ അടുക്കി STD ബൂത്തിനു മുന്പില് ക്യു നിന്ന് വീട്ടിലെ വിവരങ്ങള്‍ വിശേഷങ്ങള്‍ അറിഞ്ഞിരുന്ന മലയാളി...
കുമ്പൂസും മിനറല്‍ വാട്ടറിലും ഭക്ഷണമൊതുക്കി പഴയ ഏ.സിയുടെ മുരള്ച്ചയില് തന്നെ കാത്തിരിക്കുന്നവരെ ഓര്‍ത്തിരിക്കുന്ന മലയാളി.
'നിപ'യിലെ ബാലചന്ദ്രന് അത്തരത്തിലൊരാള്‍ ആണ്. ബാലന് നമ്മളില്‍ ഒരാളാണന്നറിയിമ്പോള്... നമ്മള് അയാളെ ഇഷ്ടപ്പെടും.
സെന്‍സറിങ്ങ് ജോലികള്‍ തീരുന്ന ബെന്നി ആശംസ സംവിധാനം ചെയ്യുന്ന 'നിപ' ഉടന്‍ തീയേറ്ററുകളിലെത്തും.
ആറു ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മലയാളി സാന്നിദ്ധ്യം പത്താമത് പോസ്റ്റര്‍ റിലീസിലൂടെ വ്യക്തമായി.
വാര്‍ത്തകള്‍- ഏബ്രഹാം ലിങ്കണ്.