ന്യൂസ് ഡെസ്ക്-
കൊച്ചി :
മലയാളത്തിലെ യുവ നടിമാരായ നിമിഷ സജയനും ദിവ്യപ്രഭയും ഒന്നിച്ചുള്ള ന്യൂജന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു. സമീപകാലത്ത് മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിമാരാണ് നിമിഷ സജയനും ദിവ്യപ്രഭയും. ഇരുവരുടെയും ചിത്രങ്ങള്‍ പലപ്പോഴായി ഓണ്‍ലൈനില്‍ വന്നിട്ടുണ്ട്. ആരാധകര്‍ സ്വീകരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ സുഹൃത്തുക്കളായ നിമിഷയും ദിവ്യപ്രഭയും ഒന്നിച്ച് ക്യാമറയുടെ മുന്നില്‍ നില്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. നിമിഷ സജയന് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വ്യത്യസ്തമായൊരു തീമിലാണ് ഫോട്ടോഗ്രാഫറായ ഷജീര്‍ ബഷീര്‍ ഷൂട്ട് ചെയ്തിരിക്കുന്നത്.