എ എസ് ദിനേശ്-
കൊച്ചി:
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
കൊഴുമ്മല്‍ രാജീവന് അല്ലെങ്കില്‍ അംബാസ് രാജീവന് എന്നാണ് കുഞ്ചാക്കോ ബോബന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്' എന്നി ചിത്രത്തിനു ശേഷം വീണ്ടും സന്തോഷ് ടിം കുരുവിളയോടൊപ്പം രതീഷ് പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
ഈ ചിത്രത്തില്‍ ഗായത്രിശങ്കര്‍ നായികയാവുന്നു. ഗായത്രി ശങ്കര്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്.
'നടുവിലെ കൊഞ്ചം പക്കത്തെ കാണോം', 'സൂപ്പര്‍ ഡീലക്സ്'എന്നീ തമിഴ് ചിത്രങ്ങളില്‍ ഗായത്രി ശങ്കര്‍ അഭിനയിച്ചിട്ടുണ്ട്.
സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം രാകേഷ് ഹരിദാസ് നിര്‍വ്വഹിക്കുന്നു.
ഗാനരചന- വൈശാഖ് സുഗുണന്, സംഗീതം- ഡോണ്‍ വിന്‍സെന്റ്, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍- അരുണ്‍ സി തമ്പി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബെന്നി കട്ടപ്പന,
പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, മേക്കപ്പ്- ഹസ്സന് വണ്ടൂര്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, സ്റ്റില്‍സ്- സാലു പേയാട്, പരസ്യക്കല- ഓള്‍ഡ് മോങ്ക്സ്, സൗണ്ട്- വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുധീഷ് ഗോപിനാഥ്, ഫിനാന്‍സ് കണ്ട്രോളര്- ജോബീസ് ആന്റണി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ജംഷീര്‍ പുറക്കാട്ടിരി, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com