എ എസ് ദിനേശ്-
ആലത്തൂര്‍:
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയുടെ ചിത്രീകരണം ചെറുവത്തൂരില്‍ ആരംഭിച്ചു.
നീലേശ്വരം എം.എല്‍.എ, എം. രാജഗോപാല്‍ ഭദ്രദീപം കൊളുത്തി പൂജാ ചടങ്ങിനു തുടക്കം കുറിച്ചു.
'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്', 'കനകം കാമിനി കലഹം' എന്നീ ചിത്രങ്ങള്‍ക്കു ശേഷം രതീഷ് പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
ഈ ചിത്രത്തില്‍ ഗായത്രിശങ്കര്‍ നായികയാവുന്നു.
ഗായത്രി ശങ്കര്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്.
'നടുവിലെ കൊഞ്ചം പക്കത്തെ കാണോം', 'സൂപ്പര്‍ ഡീലക്സ്' എന്നീ തമിഴ് ചിത്രങ്ങളില്‍ ഗായത്രി ശങ്കര്‍ അഭിനയിച്ചിട്ടുണ്ട്.
സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം രാകേഷ് ഹരിദാസ് നിര്‍വ്വഹിക്കുന്നു.
ഷെര്‍നി എന്ന ഹിന്ദി ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിച്ചത് രാകേഷ് ഹരിദാസാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബെന്നി കട്ടപ്പന, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com