സി എന്‍ എ-
തിരു:
സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് വായ്പ എടുത്ത നിര്‍മ്മാതാക്കള്‍ കൃത്യമായി തുക തിരിച്ചടക്കാത്തതിനാല്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് താല്‍ക്കാലികമായി ലോണ്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു. ലോണെടുത്ത 19 പേരില്‍ 17 പേരും വായ്പ തുക തിരിച്ചടക്കാനുണ്ട്. അവരുടെ പേരു വിവരങ്ങളും കെഎഫ്സി പുറത്തു വിട്ടു. കോര്‍പ്പറേഷനില്‍ നിന്നു ലോണെടുത്തവരില്‍ ഒരു പ്രമുഖ നിര്‍മ്മാതാവും ഉള്‍പ്പെടുന്നു. വായ്പ കൊടുത്ത കോടികള്‍ കിട്ടാതെവന്നതിനാലാണ് കേരള ഫിനാന്‍സ് കോര്പറേഷന് ഇങ്ങനെയൊരു കര്‍ശന നിലപാടിലേക്ക് നീങ്ങിത്. കെഎഫ്സിയുടെ ഇപ്പോഴത്തെ തീരുമാനം സിനിമയെടുക്കാന്‍ വരുന്ന പുതിയ നിര്‍മ്മാതാക്കളെയാണ് ബാധിക്കുക. വായ്പ തുക തിരിച്ചുപിടിക്കുന്നതിനും കെ എഫ് സി യുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനും വേണ്ടിയാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടിവന്നതെന്ന് പറയുന്നു.