CNA
കൊച്ചി:
രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിന് ദേവീദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നോ വേ ഔട്ട്' സൈന പ്ലേയിലൂടെ റിലീസായി.
റിമൊ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ റിമോഷ് എം എസ് നിര്‍മ്മിക്കുന്ന ഈ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തില്‍ ബേസില്‍ ജോസഫ്, രവീണ എന്നിവരും അഭിനയിക്കുന്നു.
വര്‍ഗീസ് ഡേവിഡ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍- കെ ആര് മിഥുന്, സംഗീതം- കെ ആര് രാഹുല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- വിനോദ് പറവൂര്‍, കല- ഗിരീഷ് മേനോന്, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂര്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്, സംഘട്ടനം- മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ആകാശ് രാംകുമാര്‍, സ്റ്റില്‍സ്- ശ്രീനി മഞ്ചേരി, ഡിസൈന്‍സ്- റിത്വിക് ശശികുമാര്‍, ആരാച്ചാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- റിയാസ് പട്ടാമ്പി.