CNA
തിരുവാണിയൂര്‍:
സുധീര്‍ കരമന, ഹിമ ശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജുലന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒച്ച്' എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവാണിയൂര്‍, ഡി ഡി വൈറ്റ് ഹൗസില്‍ ആരംഭിച്ചു.
നിര്‍മ്മാതാവ് റൂഫ് ലാന്റ് വിജയന് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ ചലച്ചിത്ര താരം ഹിമാ ശങ്കരി ആദ്യ ക്ലാപ്പടിച്ചു.
അജിത് കോശി, പാഷാണം ഷാജി, നിയാസ് ബക്കര്‍, സ്വപ്ന പിള്ള, മഞ്ജു കോട്ടയം തുടങ്ങിവരാണ് മറ്റു താരങ്ങള്‍.
റൂഫ് ലാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റൂഫ് വിജയന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഹാരീസ് അബ്ദുള്ള നിര്‍വ്വഹിക്കുന്നു.
സംഗീതം- സേവ്യര്‍ കലാഭവന്‍, എഡിറ്റര്‍-രഞ്ജിത്, പ്രൊഡക്ഷന്‍ കണ്ട്രോളര്- മുകേഷ് തൃപ്പൂണിത്തുറ, കല- ഷിജു കോഴിക്കോട്, മേക്കപ്പ്- ജയന് പൂങ്കുളം,
വസ്ത്രാലങ്കാരം- കുക്കു ജീവന്, സ്റ്റില്‍സ്- സന്തോഷ് പട്ടാമ്പി, പരസ്യക്കല- സാബു സതീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിനു,
അസോസിയേറ്റ് ഡയറക്ടര്‍- കൃഷ്ണന്, അസിസ്റ്റന്റ് ഡയറക്ടര്‍- അഭിജിത്ത്, പ്രൊഡക്ഷന്‍, ഫിനാന്‍സ് കണ്ട്രോളര്- സുന്ദരന്‍ തിരൂര്‍, എക്സിക്യൂട്ടീവ്- ഗൗതം കൃഷ്ണ, പി ആര് ഒ- എ എസ് ദിനേശ്.