സി എന്‍ എ
കൊച്ചി:
ഓണപ്പാട്ടുകളിലെ നിറപ്പൊലിമയുമായി എംജിഎം ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷന്സ് അവതരിപ്പിക്കുന്ന മ്യൂസിക് ആല്‍ബമാണ് 'നാമൊന്നോണം', 'ഓണവില്ല്'.
എല്ലാവരും സമന്മാരാണ് ഒരുമയാണ് ഓണസങ്കല്പം ... ദേശ പ്രായ വ്യത്യാസമില്ലാതെ എല്ലാവരും ഓണപ്പാട്ടുകള്‍ ആസ്വദിക്കിറുണ്ട്.
നാമെല്ലാം ഒന്നാണെന്ന് വിളിച്ചുപറയുന്ന തുമ്പപ്പൂവിന്റെ നൈര്‍മല്യതയോടെ എംജിഎം ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷന്‍സിനു കീഴിലെ വിവിധ സ്കൂളുകളിലെ സംഗീതാധ്യാപകരും കുട്ടികളുമായി ഒരുമിച്ചൊരോണപ്പാട്ടാണ് 'നാമൊന്നോണം'.
എം ടി പ്രദീപ് കുമാറിന്റെ രചനയില്‍ ഒ കെ രവിശങ്കര്‍ സംഗീതം പകരുന്നു.
ഇതുപോലെ തന്നെ നൃത്താധ്യാപകരും ഇരുപതിലധികം കുട്ടികളുമായി അണിയിച്ചൊരുക്കിയ നൃത്തശില്പമാണ് 'ഓണവില്ല്'.
ഓണമെന്ന സങ്കല്‍പ്പത്തിന്റെ ചാരുതയൊട്ടും കുറഞ്ഞുപോകാതെ താര രവിശങ്കറിന്റെ കൊറിയോഗ്രഫിയില്‍ കുട്ടികളും നൃത്താധ്യാപകരും അണിനിരന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് അത് നവ്യാനുഭവമായി...
ദിനേശ് കൈപ്പിള്ളി എഴുതിയ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ തന്നെയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആലാപനം- ജോസ് സാഗര്‍.
രണ്ടു പാട്ടുകളുടെയും ദൃശ്യമിശ്രണം അമല്‍ജിത്തും ശബ്ദമിശ്രണം സുനീഷ് ബെന്‍സണും നിര്‍വ്വഹിക്കുന്നു.
എംജിഎം ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിട്യൂഷന്സിനായി ഡോക്ടര്‍ ഗീവര്‍ഗീസ് യോഹന്നാന് നിര്‍മ്മിക്കുന്ന ഈ മ്യൂസിക് ആല്‍ബത്തിന്റെ ക്രീയേറ്റീവ് ഡയറക്ടര്‍ സുനില്‍ വേറ്റിനാടാണ്. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.