സി എന്‍ എ-
കൊച്ചി:
മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന 'വണ്‍' സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയോടൊപ്പം നിമിഷ സജയന് ചേര്‍ന്നു നില്ക്കുന്ന ചിത്രമാണ് പുറത്തിറക്കിയിരിക്കുന്നത്.
ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ നിമിഷ സജയന് അഭിനയിക്കുന്നത്. ചിത്രത്തില്‍ ലതിക എന്ന പ്രധാന കഥാപാത്രമായാണ് നിമിഷ എത്തുന്നത്. കേരള രാഷ്രീയത്തില്‍ ഇതുവരെ കാണാത്ത മുഖ്യമന്ത്രിയായ കടയ്ക്കല്‍ ചന്ദ്രന്റെ കഥ പറയുന്ന ചിത്രം സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. 'ചിറകൊടിഞ്ഞ കിനാവുകള്‍' ആയിരുന്നു സന്തോഷ് വിശ്വനാഥിന്റെ മുന്‍ ചിത്രം. വണ്ണിന്റെ തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്. ഒരു മുഴുനീള രാഷ്ട്രീയ സിനിമ മാത്രമല്ല ഒരു കുടുംബ ചിത്രം കൂടിയായിരിക്കും 'വണ്‍' എന്നാണ് പുതിയ പോസ്റ്റര്‍ നല്കുന്ന പ്രതീക്ഷ.
മധു, ബാലചന്ദ്ര മേനോന് എന്നിവര്‍ അതിഥി താരങ്ങളായെത്തുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, സംവിധായകന് രഞ്ജിത്ത്, മുരളി ഗോപി, സിദ്ധിഖ്, മാത്യു തോമസ് ('തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' ഫെയിം), സലിം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്, മാമുക്കോയ, ജഗദീഷ്, പി. ബാലചന്ദ്രന്, കൃഷ്ണ കുമാര്‍, സുധീര്‍ കരമന, റിസബാവ, സാദിഖ്, മേഘനാദന്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, പ്രേംകുമാര്‍, നന്ദു, ജയന് ചേര്‍ത്തല, വി.കെ. ബൈജു, സുദേവ് നായര്‍, വെട്ടുക്കിളി പ്രകാശ്, ജയകൃഷ്ണന്, പ്രേംജിത് ലാല്‍, നിഷാന്ത് സാഗര്‍, മുകുന്ദന്, ബാലാജി യദു കൃഷ്ണ, അബു സലിം, ബിനു പപ്പു , പ്രശാന്ത് , നാസര്‍ ലത്തീഫ് , വിവേക് ഗോപന്, ഷിജു, ആര്യന് കൃഷ്ണ മേനോന്, നിമിഷ സജയന്, ഇഷാനി കൃഷ്ണകുമാര്‍, ഗായത്രി അരുണ്‍, രശ്മി ബോബന്, ശ്രീജ, ഡോ. പ്രമീളാ ദേവി, അര്‍ച്ചന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ഗാനഗന്ധര്വ്വന് ശേഷം വീണ്ടും മമ്മുക്കയെ നായകനാക്കി ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രൊഡ്യുസര്‍ ശ്രീലക്ഷ്മി ആര് ആണ്. കോപ്രൊഡ്യൂസര്‍ ഭൂപന്‍ താച്ചോ, ശങ്കര്‍ രാജ് ആര്.
വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ, പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജയ് പടിയൂര്‍. സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, എഡിറ്റര്‍- നിഷാദ്, ആര്‍ട്ട്- ദിലീപ് നാഥ്, കോസ്റ്റ്യും- അക്ഷയ പ്രേംനാഥ്, ചിഫ് അസ്സോസിയേറ്റ്- സാജന് ആര് സാരദ, സൗണ്ട്- രംഗനാഥ് രവി , പി ആര് ഒ- മഞ്ജു ഗോപിനാഥ്.