CNA
കൊച്ചി:
പ്രീമിയര്‍ സിനിമാസിന്റെ ബാനറില്‍ എം വിശ്വപ്രതാപ് രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച് മലയാളത്തിലെ എവര്‍ഗ്രീന്‍ റൊമാന്റിക് ഹീറോ ശങ്കര്‍ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന 'ഓര്‍മ്മകളില്‍' സെപ്റ്റംബര്‍ 23ന് തീയേറ്ററുകളിലെത്തുന്നു.
കന്യാകുമാരി ജില്ലയിലെ പ്രൈം ബ്യൂട്ടി സ്പോട്ടുകളിലായിരുന്നു ചിത്രീകരണം.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ പറളിയാര്‍ വെള്ളച്ചാട്ടത്തിലെ വിസ്മയദൃശ്യങ്ങള്‍ അതിസാഹസികമായിട്ടായിരുന്നു ചിത്രീകരിച്ചത്. ഏഷ്യയിലെ ഏറ്റവും നീളവും ഉയരവും കൂടിയ മാത്തൂര്‍ തൊട്ടിപ്പാലത്തില്‍ (Mathur Basin Bridge ) നിന്നുള്ള മനോഹരങ്ങളായ പ്രകൃതി സൗന്ദര്യവും ഒപ്പം ഇന്ത്യയിലെ ഏറ്റവും വലിയ റബ്ബര്‍ തോട്ടങ്ങളിലൊന്നായ വൈകുണ്ഠം പ്ളാന്റേഷനില്‍ വെച്ച് ചിത്രീകരിച്ച പ്രധാന രംഗങ്ങളുമെല്ലാം പ്രേക്ഷകന് സമ്മാനിക്കുന്നത് കാഴ്ച്ചയുടെ സുന്ദരമുഹൂര്‍ത്തങ്ങളാണ്.
ജാസ്സി ഗിഫ്റ്റിന്റെ അതിമനോഹരമായ ഇംഗ്ളീഷ് ഗാനവും ഒപ്പം സുജാത മോഹന്‍ ആലപിച്ച മെലഡി ഗാനവും ചിത്രത്തിന്റെ എടുത്തു പറയാവുന്ന ഹൈലൈറ്റാണ്.
ശങ്കറിനു പുറമെ, ഷാജു ശ്രീധര്‍, നാസര്‍ ലത്തീഫ്, ദീപാ കര്‍ത്താ, പൂജിത മേനോന്, വിജയകുമാരി, അജയ്, ആര്യന് കതൂരിയ, റോഷന് അബ്ദുള്‍, മാസ്റ്റര്‍ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശര്‍മ്മ, സുരേഷ്കുമാര്‍ പി, സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കുന്നു.
ബാനര്‍- പ്രീമിയര്‍ സിനിമാസ്, രചന, നിര്‍മ്മാണം, സംവിധാനം- എം. വിശ്വപ്രതാപ്, ഛായാഗ്രഹണം- നിതിന്‍ കെ രാജ്, എഡിറ്റിംഗ്- വിപിന്‍ മണ്ണൂര്‍, ഗാനരചന- എം വിശ്വപ്രതാപ്, സംഗീതം- ജോയ് മാക്സ്വെല്, ആലാപനം- ജാസി ഗിഫ്റ്റ്, സുജാത മോഹന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജയശീലന്‍ സദാനന്ദന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- എ എല്‍ അജികുമാര്‍, പശ്ചാത്തലസംഗീതം- സുധേന്ദുരാജ്, കല- ബിനില്‍ കെ ആന്റണി, ചമയം- പ്രദീപ് വിതുര, കോസ്റ്റിയും- രവികുമാരപുരം, പ്രൊഡക്ഷന്‍ മാനേജര്‍- പ്രസാദ് മുണ്ടേല, ഫിനാന്‍സ് കണ്ട്രോളര്- ടി മഗേഷ്, ഡിസൈന്‍സ്- വിനീത് വാസുദേവന്‍, സംവിധാന സഹായികള്‍- ആഷിക് സുധാകരന്, അരുണ്‍ കുമ്മാസി, സ്നിഗ്ദിന്‍ സൈമണ്‍ ജോസഫ്, സോബിന്‍ ജോസഫ് ചാക്കോ, വിതരണം- സാഗാ ഇന്റര്‍നാഷണല്‍, സ്റ്റുഡിയോ- പോസ്റ്റ് ഫോക്കസ് എന്റര്ടെയ്ന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റില്‍സ്- അജേഷ് ആവണി, പി ആര് ഒ- അജയ് തുണ്ടത്തില്‍.
Online PR - CinemaNewsAgency.Com