CNA
കോഴിക്കോട്:
ഹരികൃഷ്ണന്, മാനസ രാധാകൃഷ്ണന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാന്‍സിസ് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഓര്‍മ്മചിത്രം' എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് കുന്നമംഗലത്ത് ആരംഭിച്ചു.
ശിവജി ഗുരുവായൂര്‍, നാസര്‍ ലത്തീഫ്, സിദ്ധാര്‍ത്ഥ്, പ്രശാന്ത് പുന്നപ്ര, അശ്വന്ത് ലാല്‍, അമല്‍ രവീന്ദ്രന്, മീര നായര്‍,കവിത തുടങ്ങിയവരാണ് പ്രമുഖ താരങ്ങള്‍.
ഇന്ത്യന്‍ ബ്രദേഴ്സ് ഫിലിംസിന്റെ ബാനറില്‍ സംവിധായകന് ഫ്രാന്‍സിസ് ജോസഫ് തന്നെ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെല്‍വരാജ് ആറുമുഖന്‍ നിര്‍വ്വഹിക്കുന്നു.
ഗാനരചനയും സംഗീത സംവിധാനവും അലക്സ് പോള്‍ നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍- ബിജു ഏ ഒ., പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രമോദ് ദേവനന്ദ, പ്രൊഡക്ഷന്‍ ഡിസൈനര്‍- മണിദാസ് കോരപ്പുഴ, ആര്‍ട്ട്- ശരീഫ് സി കെ ഡി എന്‍, മേക്കപ്പ്
- പ്രബീഷ് കാലിക്കറ്റ്, വസ്താലങ്കാരം- ശാന്തി പ്രിയ, സ്റ്റില്‍സ്- ഷനോജ് പാറപ്പുറത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജെയ്സ് ഏബ്രഹാം, അസോസിയേറ്റ് ഡയറക്ടര്‍- അമല്‍ അശോകന്, ദീപക് ഡെസ്, അസിസ്റ്റന്റ് ഡയറക്ടര്‍- ഐറിന് ആര്, അമൃത ബാബു, ആക്ഷന്‍- ജാക്കി ജോണ്സണ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com