CNA
കൊച്ചി:
'അരവിന്ദന്റെ അതിഥികള്‍' എന്ന വന്‍ വിജയത്തിന് ശേഷം എം മോഹനന് സംവിധാനം ചെയ്യുന്ന 'ഒരു ജാതി ജാതകം' എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന് നായകനാകുന്നു. ഗോദക്ക് ശേഷം രാകേഷ് മണ്ടോടി എഴുതി വര്‍ണച്ചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മിക്കുന്ന 'ഒരു ജാതി ജാതകം' എന്ന ചിത്രത്തില്‍ ശ്രീനിവാസന്, അജു വര്‍ഗീസ്, മൃദുല്‍ നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം- വിശ്വജിത് ഒടുക്കത്തില്‍, എഡിറ്റര്‍- രഞ്ജന്‍ എബ്രഹാം, ഗാനരചന- മനു മഞ്ജിത്ത്, സംഗീതം- ഗുണ ബാലസുബ്രമണ്യം,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സൈനുദ്ദീന്‍, കല- ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്- ഷാജി പുല്പള്ളി, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂര്‍, കോ റൈറ്റര്‍-
സരേഷ് ഇരിങ്ങല്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സൈനുദ്ദീന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷമീജ് കൊയിലാണ്ടി, സ്റ്റില്‍സ്- പ്രേംലാല്‍ പട്ടാഴി, വിതരണം- വര്‍ണ്ണച്ചിത്ര, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com