ന്യൂസ് ഡെസ്ക്-
കൊച്ചി :
അഖില്‍ മാരാര്‍ സംവിധാനം ചെയ്തു ജോജു, നിരഞ്ജന്, അജു വര്‍ഗീസ് എന്നിവര്‍ മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂക്കയും ലാലേട്ടനും ചേര്‍ന്നാണ് റിലീസ് ചെയ്തത്..
ഇപ്പോഴിതാ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ ആക്ഷേപ രൂപേണ അവതരിപ്പിചു സംവിധായകന് പങ്ക് വെച്ച പുതിയ പോസ്റ്റര്‍ വയറലായി. ഈ പോസ്റ്ററിന്റെ കൃത്യമായ ആശയം കണ്ടെത്തുന്നവര്‍ക്ക് ചിത്രത്തില്‍ അവസരവും വാഗ്ദാനം ചെയ്തിരിക്കുകയാണ്.
പോസ്റ്റര്‍ കൊണ്ട് തന്നെ ചിത്രത്തിന്റെ സ്വഭാവം പ്രേക്ഷകരില്‍ എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞു. കാലഘട്ടം ആവശ്യപ്പെടുന്ന ഒരു സിനിമ ആണ് 'ഒരു താത്വിക അവലോകനം..'
ജനുവരി ഒന്ന് മുതല്‍ കൊട്ടാരക്കര കേന്ദ്രീകരിച്ചു ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ക്യാമറ വിഷ്ണു നാരായണ്‍ നിര്‍വഹിക്കുന്നു. എഡിറ്റിംഗ് ലിജോ പോള്‍.
യോഹാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീവര്‍ഗീസ് യോഹന്നാന് ആണ് ചിത്രത്തിന്റെ നിര്‍മാണം.