എംഎം കമ്മത്ത്-
കൊച്ചി :
മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമായ നവ്യാ നായര്‍ നീണ്ട ഇടവേളക്ക് ശേഷം നായികയായി എത്തുന്ന ചിത്രമാണ് 'ഒരുത്തീ'. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു. 'The Fire in You' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.
ഒരു വീട്ടമ്മയുടെ മൂന്ന് ദിവസത്തെ ഓട്ടപ്പാച്ചിലിന്റെ കഥയാണ് 'ഒരുത്തീ'. വീട്ടമ്മയായി നവ്യായും ഭര്‍ത്താവായി സൈജു കുറുപ്പും വേഷമിടുന്ന ചിത്രത്തില്‍ വിനായകന് സബ് ഇന്‍സ്പെക്ടറുടെ റോളിലെത്തുന്നു.
സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്, ജയശങ്കര്‍, മനുരാജ്, കൃഷ്ണപ്രസാദ്, മാളവിക മേനോന് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ബെന്‍സി നാസര്‍ നിര്‍മ്മാണം നിര്‍വഹിക്കുന്നു. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഡോക്ടര്‍ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാനരചന കൈകാര്യം ചെയ്യുന്നു. ഗോപീ സുന്ദറും തകര ബാന്‍ഡും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നുത്.