എ എസ് ദിനേശ്-
കൊച്ചി:
കുഞ്ചാക്കോ ബോബന് കുറിക്കുന്ന 'ഒറ്റ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
വിനായക് ശശികുമാര്‍ എഴുതി എ എച്ച് കാസിഫ് സംഗീതം പകരുന്ന് ശ്വേത മോഹന്‍ ആലപിച്ച 'ഒരേ നോക്കില്‍...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
'തീവണ്ടി' ഫെയിം ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അരവിന്ദ് സ്വാമി, ഈഷ റെബ്ബ, ജിന്‍സ് ഭാസ്കര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
'ഒറ്റ്' എന്ന പേരില്‍ മലയാളത്തിലും 'രെണ്ടഗം' എന്ന പേരില്‍ തമിഴിലും അവതരിപ്പിക്കുന്ന ഈ ചിത്രം ആര്യ, ഷാജി നടേശന് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.
ഗുഡ് വില്‍ എന്റര്ടെയിന്മെന്റ്സ് ഈ ഗാനം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നു.
ലൈന്‍ പ്രൊഡ്യൂസര്‍- മിഥുന് എബ്രഹാം, ഛായാഗ്രഹണം- ഗൗതം ശങ്കര്‍ വിജയ്.
പ്രശസ്ത സംഗീത സംവിധായകന് എ.ആര്. റഹ്മാന്റെ മരുമകനായ എ.എച്ച്. കാസിഫ് സംഗീതം പകരുന്നു.
എഡിറ്റിംഗ്- അപ്പു എന്‍ ഭട്ടതിരി, കലാസംവിധാനം- സുഭാഷ് കരുണ്‍, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, സ്റ്റണ്ട്സ്- സില്‍വ,
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com