CNA
കൊച്ചി:
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നതിലൂടെ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്ന 'ഒറ്റ്' എന്ന ചിത്രം ഓണക്കാലം ആലോഷപൂര്‍വ്വമാക്കുവാനായി സെപ്റ്റംബര്‍ രണ്ടാം തീയതി പ്രദര്‍ശനത്തിനെത്തുന്നു.
തമിഴിലും മലയാളത്തിലും ഒരുപോലെ ഒരുക്കുന്ന ഈ ചിത്രം വലിയ മുതല്‍ മുടക്കോടെയും വ്യത്യസ്ഥ ലൊക്കേഷനുകളിലൂടെയും ചിത്രീകരിച്ചതാണ്.
ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും നടന് ആര്യയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
വന്‍ പ്രദര്‍ശനവിജയം നേടിയ 'തീവണ്ടി' എന്ന ചിത്രത്തിന്റെ സംവിധായകനായ ഫെല്ലിനി ടി.പിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
'തീവണ്ടി'ക്കു ശേഷം ആഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
ഗോവാ, പുനാ, മുംബൈ ഹൈവേകള്‍ എന്നിവിടങ്ങളായിരുന്നു ഈ സിനിമയുടെ ചിത്രീകരണം നടന്നത്.
പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍ നിരവധി ബഹുഭാഷാ അഭിനേതാക്കളും അഭിനയിക്കുന്നുണ്ട്.
പൂര്‍ണ്ണമായും ഒരു ബഹുഭാഷാചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകനായ ഫെല്ലിനി പറഞ്ഞു.
വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് അഞ്ചു ഷെഡ്യൂളുകളോടെ ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നതെന്ന് നിര്‍മ്മാതാവ് ഷാജി നടേശനും പറഞ്ഞു.
പ്രദര്‍ശനശാലകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ തൊട്ടുപിന്നാലെയെത്തുന്ന നിലയില്‍ ഈ ചിത്രത്തിന്റെ പ്രസക്തി ഏറെ വര്‍ദ്ധിപ്പിക്കുന്നു.
ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ട്രെയ്ലറും സോഷ്യല്‍ മീഡിയായില്‍ വലിയ തരംഗമാണുണ്ടാക്കിയിരിക്കുന്നത്.
സഞ്ജീവിന്റേതാണു തിരക്കഥ. എ.ആര്. റഹ്മാന്റെ പ്രധാന സഹായിയായ കാഷിഫ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
കോ-പ്രൊഡക്ഷന്‍- സിനിഹോളിക്സ്, ലൈന്‍ പ്രൊഡ്യൂസര്‍- മിഥുന് എബ്രഹാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സനു കിളിമാനൂര്‍, ദിനേശ് എസ് ദേവന്, ഛായാഗ്രഹണം- ഗൗതം ശങ്കര്‍, എഡിറ്റര്‍- അപ്പു എന്‍ ഭട്ടതിരി, സംഗീതം & പശ്ചാത്തല സംഗീതം- അരുള്‍രാജ് കേന്നടി, കലാസംവിധാനം- സുഭാഷ് കരുണ്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍- സ്റ്റെഫി സേവ്യര്‍, വരികള്‍- വിനായക് ശശികുമാര്‍, ആക്ഷന്‍- സ്റ്റണ്ട് സില്‍വ, കൊറിയോഗ്രാഫര്‍- സജ്ന നജാം, പ്രൊഡക്ഷന്‍ കണ്ട്രോളര്- സുനിത് ശങ്കര്‍, കാസ്റ്റിംഗ് ഡയറക്ടര്‍- ഷനീം സായിദ്, വിഎഫ്എക്സ്- പ്രോമിസ്, ഡിഐ- ആക്ഷന്‍ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ്- സുജിത് സദാശിവന്, അഡീഷണല്‍ ഛായാഗ്രഹണം- വിജയ്, ട്രെയിലര്‍ സംഗീതം- കൈലാസ് മേനോന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സ്യമന്തക് പ്രദീപ്, ടൈറ്റില്‍സ്- ശരത് വിനു - ഐഡന്റ് ലാബ്സ്, ഡിസൈന്‍- യെല്ലോടൂത്ത്സ്, സ്റ്റില്‍സ്- റോഷ് കൊളത്തൂര്‍.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com