സി എന്‍ എ-
കണ്ണൂര്‍:
പുതിയ വെബ്സീരീസ് 'ഒട്ടുറുമാ'യുടെ പൂജ നടന്നു. കണ്ണൂര്‍ മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍വെച്ചാണ് പൂജാകര്‍മം നടന്നത്.
ടീം ചിരമ, പയ്യന്നൂര്‍, 'അയ്യൂബ്' എന്ന ഷോര്‍ട്ട് ഫിലിമിന് ശേഷം ഒരുക്കുന്ന വെബ്സീരീസാണ് 'ഒട്ടുറുമാ'. അയ്യൂബില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് 'ഒട്ടുറുമാ'യുടെ അണിയറയിലും പ്രവര്‍ത്തിക്കുന്നത്.
ഹാസ്യ കലാകാരന്മാരെ അണിനിരത്തി നര്‍മ്മത്തിന് പ്രാധാന്യം കൊടുത്ത്കൊണ്ട് പ്രേക്ഷകരെ രസിപ്പിക്കാനണ് ടീം ചിരമയുടെ അടുത്ത ലക്ഷ്യം.
മാസത്തില്‍ രണ്ട് എപ്പിസോഡുകള്‍ വീതം സംപ്രേഷണം ചെയ്യാനാണ് തീരുമാനം.
കോമഡി ഉത്സവത്തിലെ കലാകാരന്മാരും മറ്റ് ടെലിവിഷന്‍ ഹാസ്യപരിപാടികളിലെ നിരവധി കലാകാരന്മാരും 'ഒട്ടുറുമാ'യില്‍ എത്തുന്നുണ്ട്.
വെബ് സീരിയസിന്റെ ആദ്യ ഗാനം ഡിസംബര്‍ അവസാനവാരത്തില്‍ പുറത്തിറങ്ങും.