എം.എം. കമ്മത്ത്-
കൊച്ചി:
'കുമ്പളങ്ങി നൈറ്റ്സ്', 'ജോജി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്, ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ ചേര്‍ന്ന് നിമ്മിക്കു പുതിയ ചിത്രം പ്രഖ്യാപിച്ചു. 'പാല്‍തു ജാന്‍വര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ് ആണ് നായകനായെത്തുന്നത്.
ചിത്രത്തിന്റെ ടൈറ്റില്‍ ടീസറും മോഷന്‍ പോസ്റ്ററും റിലീസ് തിയ്യതിയും പ്രഖ്യാപിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ദിലീഷ് പോത്തനും, ശ്യാം പുഷ്ക്കരനും ഫഹദ് ഫാസിലും സംവിധായകന് സംഗീതും ചേര്‍ന്നാണ് ചിത്രം പ്രഖ്യാപിച്ചത്.
ഓണത്തിന് ഭാവന റിലീസ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കും.
അമല്‍ നീരദ്, മിഥുന് മാനുവല്‍ തോമസ് എന്നിവരടക്കമുള്ള സംവിധായകരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള സംഗീത് പി രാജന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു മൃഗാശുപത്രിയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് സിനിമ പറയുന്നത് എന്നാണ് പോസ്റ്റര്‍ നല്കുന്ന സൂചന.
ഈ ചിത്രത്തില്‍ ഫഹദും ശ്യാമും നിര്‍മ്മാതാക്കളുടെ റോളില്‍ മാത്രമാണ് എത്തുക. ദിലീഷ് പോത്തന് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ബേസില്‍ ജോസഫിനും ദിലീഷ് പോത്തനും പുറമെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ഷമ്മി തിലകന്, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്, സിബി തോമസ്, ജോജി ജോണ്‍ എന്നിവരാണ് അഭിനേതാക്കള്‍. മോളിക്കുട്ടി എന്ന പശുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. എക്സിക്യൂടീവ് പ്രൊഡ്യൂസര്‍- ബെന്നി കട്ടപ്പന, സംഗീതം- ജസ്റ്റിന് വര്‍ഗീസ്,
ക്യാമറ- രണ്‍ദീവ്, ആര്‍ട്- ഗോകുല്‍ ദാസ്, എഡിറ്റിംഗ്- കിരണ്‍ ദാസ്, കോസ്റ്റ്യൂം- മാഷര്‍ ഹംസ, മേക്കപ്പ്- റോണക്സ് സേവ്യര്‍, സൗണ്ട്- നിഥിന് ലൂക്കോസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിനു മണമ്പൂര്‍, ചീഫ് അസോസിയേറ്റ്- രോഹിത്, ചന്ദ്രശേഖര്‍.വിശ്വല്‍ എഫക്ട്- എഗ് വൈറ്റ് വിഎഫ്എക്സ്, ടൈറ്റില്‍- എല്വിന് ചാര്‍ളി, സ്റ്റില്‍സ്- ഷിജിന് പി രാജ്, ജോസ് വിജയ്.
CLICK HERE TO PLAY THE MOTION POSTER
CLICK HERE TO PLAY THE VIDEO
Online PR - CinemaNewsAgency.Com