CNA
കൊച്ചി:
കുഞ്ചാക്കോ ബോബന്, വിനായകന്, ജോജു ജോര്‍ജ്, ദിലീഷ് പോത്തന് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന 'പട' 2022 ഫെബ്രുവരിയില്‍ ഇറങ്ങും.
കമല്‍ കെ.എം. ആണ് 'പട' സംവിധാനം ചെയ്തിരിക്കുന്നത്. ഐ.ഡി. എന്ന ചിത്രത്തിനു ശേഷം കമല്‍ കെ.എം ഒരുക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് 'പട'.
1996ല്‍ കേരള നിയമസഭ പാസാക്കിയ ഗോത്രവര്‍ഗ ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അയ്യങ്കാളി പടയിലെ നാല് അംഗങ്ങള്‍ അന്നത്തെ പാലക്കാട് ജില്ലാ കളക്ടര്‍ ഡബ്ല്യു. ആര്. റെഡ്ഡിയെ വ്യാജ ആയുധങ്ങള്ക്കാട്ടി ഭീഷണിപ്പെടുത്തി ഒമ്പത് മണിക്കൂര്‍ അദ്ദേഹത്തിന്റെ ചേംബറില്‍ ബന്ദിയാക്കിയ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് 'പട' ഈ സിനിമ എന്നാണ് സൂചന.
പ്രകാശ് രാജ്, സലിം കുമാര്‍, ജഗദീഷ്, ടി.ജി. രവി, അര്ജുന് രാധാകൃഷ്ണന്, ഷൈന്‍ ടോം ചാക്കോ, വി. കെ ശ്രീരാമന്, ഗോപാലന് അടാട്ട്, സുധീര്‍ കരമന, ദാസന് കോങ്ങാട്, ഹരി കോങ്ങാട്, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്, കനി കുസൃതി, തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
ഇ ഫോര്‍ എന്റര്ടെയിന്മെന്റ്സിന്റേയും എ.വി.എ പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ മുകേഷ് ആര്. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
ഛായാഗ്രഹണം- സമീര്‍ താഹില്‍, സംഗീതം- വിഷ്ണു വിജയ്, എഡിറ്റര്‍- ഷാന്‍ മുഹമ്മദ്, കലാസംവിധാനം- ഗോകുല്‍ ദാസ്, ശബ്ദസംവിധാനം- അജയന് അടാട്ട്.
Online PR - CinemaNewsAgency.Com